ഈ അധ്യനവര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ തിയതി പ്രഖ്യാപിച്ചു.
തിരുവന്തപുരം: ഈ അധ്യനവര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ തിയതി പ്രഖ്യാപിച്ചു. മാര്‍ച്ച് നാലുമുതല്‍ മാര്‍ച്ച് 25 വരെ പരീക്ഷ നടക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. രാവിലെ 9.30 മുതലാണ് പരീക്ഷ. മൂല്യനിര്‍ണയക്യാമ്പ് ഏപ്രില്‍ 3 മുതല്‍ 17വരെ പത്ത് ദിവസം നീണ്ടുനില്‍ക്കുന്നതായിരിക്കുമെന്നും ശിവന്‍കുട്ടി തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
ഇത്തവണ വളരെ നേരത്തെയാണ് എസ്എസ്എല്‍സി പരീക്ഷാ തിയതികള്‍ പ്രഖ്യാപിക്കുന്നത്. കുട്ടികള്‍ നല്ലരീതിയില്‍ പഠിക്കുന്നതിനായാണ് നേരത്തെ തിയതി പ്രഖ്യാപിക്കാനുള്ള തീരുമാനമെന്ന് അദ്ദേഹം പറഞ്ഞു. എസ്എസ്എല്‍സി മോഡല്‍ ഫെബ്രുവരി 19 മുതല്‍ 23വരെയായിരിക്കും. ഐടി മോഡല്‍ പരീക്ഷ ജനുവരി 17 മുതല്‍ ജനുവരി 29 വരെ നടക്കും. ഐടി പരീക്ഷ ഫെബ്രുവരി ഒന്നു മുതല്‍ 14 വരെയായിരിക്കുമെന്നും മന്ത്രി പറഞ്ഞു
ഹയര്‍ സെക്കന്‍ഡറി പരീക്ഷ മാര്‍ച്ച് ഒന്നുമുതല്‍ 26വരെ നടക്കും. പരീക്ഷ വിജ്ഞാപനം ഒക്ടോബറില്‍ പുറപ്പെടുവിക്കും. മോഡല്‍ പരീക്ഷകള്‍ ഫെബ്രുവരി 15 മുതല്‍ 21 വരെ നടക്കുമെന്ന് മന്ത്രി അറിയിച്ചു. ഹയര്‍ സെക്കന്‍ഡറി പ്രായോഗിക പരീക്ഷ ജനുവരി 22ന് ആരംഭിക്കും. പ്ലസ് വണ്‍ ഇംപ്രൂവ്മെന്റെ പരീക്ഷ നിപ സാഹചര്യത്തില്‍ മാറ്റിവച്ചതായും ഇംപ്രൂമെന്റ് പരീക്ഷ ഒക്ടോബര്‍ 9 മുതല്‍ 13 വരെ നടക്കുമെന്നും മന്ത്രി പറഞ്ഞു.
ആകെ 4,04075ആണ് പരീക്ഷ എഴുതുന്നത്. കോഴിക്കോട് ജില്ലയില്‍ മാത്രം 43,476 പേരാണ് പരീക്ഷ എഴുതുന്നത്. വിഎച്ച്എസ്സി ഇംപ്രൂവ്മെന്റ് പരീക്ഷയും ഒക്ടോബര്‍ 9 മുതല്‍ 13 വരെ നടക്കുമെന്നും മന്ത്രി പറഞ്ഞു.
എസ്എസ്എല്‍സി പരീക്ഷയുടെ ടൈംടേബിള്‍
2024 മാര്‍ച്ച് 4 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് 1
മാര്‍ച്ച് 6 ബുധനാഴ്ച രാവിലെ 9.30 മുതല്‍ 12.15 വരെ ഇംഗ്ലീഷ്
മാര്‍ച്ച് 11 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 12.15 വരെ ഗണിതം
മാര്‍ച്ച് 13 ബുധനാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ ഫസ്റ്റ് ലാംഗ്വേജ് പാര്‍ട്ട് 2
മാര്‍ച്ച് 15 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ ഫിസിക്‌സ്
മാര്‍ച്ച് 18 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ ഹിന്ദി/ജനറല്‍ നോളജ്
മാര്‍ച്ച് 20 ബുധനാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ കെമിസ്ട്രി
മാര്‍ച്ച് 22 വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ 11.15 വരെ ബയോളജി
മാര്‍ച്ച് 25 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 12.15 വരെ സോഷ്യല്‍ സയന്‍സ്
No comments
Post a Comment