Header Ads

  • Breaking News

    അധിക ഭാരം കയറ്റിവന്ന ടിപ്പർ ലോറികൾ തടഞ്ഞു നാട്ടുകാർ: ഒരുലക്ഷം രൂപ പിഴചുമത്തി പോലീസ്

    മണിക്കടവ്: ശാന്തിനഗർ ചിറ്റാരി റോഡിൽ പയ്യാവൂർ പഞ്ചായത്തിലെ ഒന്നാം വാർഡിൽ പ്രവർത്തിക്കുന്ന കോറിയിൽ നിന്നും അമിത ഭാരം കയറ്റി വന്ന ടിപ്പർ ലോറികൾ പ്രദേശവാസികൾ ആനപ്പറയിൽ വച്ച് തടഞ്ഞു. ലൈസൻസ് ഇല്ലാതെ പ്രവർത്തിക്കുന്നു എന്ന് നാട്ടുകാർ നേരത്തെ മുതൽ പരാതി പറയുന്ന കോറിയിൽ നിന്നും വരുന്ന ലോഡുകളാണ് നാട്ടുകാർ തടഞ്ഞത്.

    യാതൊരു നിയന്ത്രണവും ഇല്ലാതെ പ്രവർത്തിക്കുന്ന കോറി നാട്ടുകാർക്ക് വലിയ ഭീക്ഷണി ആയതിനെ തുടർന്ന് ഉളിക്കൽ പോലീസ് സ്റ്റേഷനലിലും ഇരിട്ടി എ.എസ്‌.പി ക്ക് അടക്കം പരാതി നൽകിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാത്തതിനെ തുടർന്നായിരുന്നു നാട്ടുകാരുടെ ഇന്നത്തെ ഇടപെടൽ. വെളുപ്പിന് നാലുമണി മുതൽ എത്തുന്ന ടിപ്പർ ലോറികൾ നാട്ടുകാരുടെ ഉറക്കം കെടുത്തുകയാണ്.

    യാതൊരു നിയന്ത്രണവും ഇല്ലാതെ അമിത ഭാരം കയറ്റിവരുന്ന ലോറികൾ നാട്ടുകാർർക്ക് അപകട ഭീക്ഷണി ഉയർത്തുകയാണ്. നാട്ടുകാരുടെ നീണ്ടകാലത്തെ പരിശ്രമത്തിനു ശേഷം അനുവദിച്ച പുതിയ റോഡ് അമിത ഭാരം കയറ്റിയ ലോറികൾ ഓടി പൊളിഞ്ഞു തുടങ്ങിയതായും നാട്ടുകാർ പരാതി പറയുന്നു.

    സ്കൂൾ സമയത്തും വാഹങ്ങൾ വലിയ പ്രശ്നം സൃഷ്ഠിക്കുന്നതായി പരാതിയുണ്ട്. മണിക്കടവ് ടൗണിൽ നിർത്തിയിടുന്ന വലിയ വാഹങ്ങങ്ങൾ ട്രാഫിക്ക് ബ്ലോക്കിനും കാരണം ആകുന്നു എന്ന പരാതിയും വ്യാപകമാണ്. ഇന്ന് നാട്ടുകാർ തടഞ്ഞ 4 ലോറികളും അമിത ഭാരം കയറ്റി എന്ന പരാതിയിൽ ഉളിക്കൽ പോലീസ് സ്ഥലത്തെത്തി വാഹനങ്ങൾ തൂകി നോക്കി അധിക ഭാരം കയറ്റിയതായി കണ്ട് ഒരു വാഹനത്തിന് 25000 രൂപ കണക്കാക്കി ഒരു ലക്ഷം രൂപ പിഴ ഈടാക്കി.

    No comments

    Post Top Ad

    Post Bottom Ad