മട്ടന്നൂരിൽ ക്രഷറിലെ വാട്ടർ ടാങ്കില്‍ വീണ് ലോറി ഡ്രൈവര്‍ മരിച്ചു
മട്ടന്നൂര്‍: ക്രഷറിലെ വാട്ടര്‍ ടാങ്കില്‍ വീണ് ലോറി ഡ്രൈവര്‍ മരിച്ചു.കാപ്പാട് അരക്കിണര്‍ സ്വദേശി സുകേഷാ(50)ണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് വെള്ളിയാംപറമ്പ് സമ്പത്ത് ക്രഷറിലാണ് സംഭവം. ക്രഷറിലെ ലോറി ഡ്രൈവറായ സുകേഷ് വാട്ടര്‍ ടാങ്കില്‍ വീഴുകയായിരുന്നു.
മട്ടന്നൂര്‍ അഗ്‌നിരക്ഷാ സേനയെത്തി പുറത്തെടുത്തപ്പോഴേക്കും മരിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി.
പരേതനായ ഗോവിന്ദന്റെയും രോഹിണിയുടെയും മകനാണ്. ഭാര്യ: രേഷ്മ. മക്കള്‍ : സിദ്ധാര്‍ത്ഥ് (പിലാത്തറ പോളിടെക്‌നിക്ക് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥി) , ആറു മാസം പ്രായമായ പെണ്‍കുഞ്ഞുമുണ്ട് . സഹോദരി സുഷമ
No comments
Post a Comment