ലോക്‌സഭാ തിരഞ്ഞെടുപ്പ്: കോയമ്പത്തൂരിൽ നിന്ന് മത്സരിക്കുമെന്ന് കമൽഹാസൻ
ചെന്നൈ : ലോക്സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് നടൻ കമലഹാസൻ. മക്കള്‍ നീതി മയ്യം യോഗത്തിലാണ് കോയമ്പത്തൂരില്‍നിന്നും മത്സരിക്കുമെന്ന് കമലഹാസൻ പ്രഖ്യാപിച്ചത്. കോയമ്പത്തൂരിൽ തനിക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
2021ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ വനതി ശ്രീനിവാസനോട് കമല്‍ഹാസൻ പരാജയപ്പെട്ടിരുന്നു. ഇത്തവണ വിജയം ഉറപ്പാക്കാനും പാര്‍ട്ടിയെ ശക്തിപ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായാണ് റിപ്പോര്‍ട്ട്.
No comments
Post a Comment