Header Ads

  • Breaking News

    മനുഷ്യന്റെ തലച്ചോറിൽ വിരയെ കണ്ടെത്തി





    ലോകത്താദ്യമായി മനുഷ്യന്റെ തലച്ചോറിൽ ജീവനുള്ള വിരയെ കണ്ടെത്തി. 64 വയസുള്ള ഓസ്ട്രേലിയൻ വനിതയുടെ തലയിൽ നിന്നു ശസ്ത്രക്രിയയിലൂടെ പുറത്തെ ടുത്ത ചുവപ്പു നിറമുള്ള വിരയ്ക്ക് എട്ടു സെന്റിമീറ്റർ നീളമുണ്ടായിരുന്നു.ഒഫിഡാസ്കാരിസ് റോബർട്സി എന്നാണ് ഈ വിരയുടെ പേര്   കഴിഞ്ഞ വർ ഷം കാൻബറയിലെ ആശുപത്രിയിലുണ്ടായ ഞെട്ടിക്കുന്ന സംഭവം എമേർജിംഗ് ഇൻഫെഷ്യസ് ഡിസീസസ് ജേർണൽ ആണു റിപ്പോർട്ട് ചെയ്തത്. ഇന്ത്യൻ വംശജയായ ന്യൂറോ സർജൻ ഡോ. ഹരിപ്രിയ ബണ്ടിയാണു വിരയെ പുറത്തെടുത്തത്. വയറുവേദന,

     അമിത വിയർപ്പ് തുടങ്ങിയ  ലക്ഷണങ്ങളോടെയാണ് 2021 ജനുവരിൽ ആശുപത്രിയിലെത്തുന്നത്. സ്കാനിംഗിൽ ഇവരുടെ തലച്ചോറിന് ക്ഷതമുള്ളതായി കണ്ടെത്തി. കഴിഞ്ഞവർഷം ജൂണിൽ ഡോ. ഹരിപ്രിയ നടത്തിയ ബയോപ്സി പരിശോധനയിലാണു വിരയാണു കാരണമെന്നു വ്യക്തമായത്. ലാർവ രൂപത്തിൽ ഉള്ളിൽച്ചെന്ന വിര തലച്ചോറിൽ വളരുകയായിരുന്നുവെന്നു കരുതുന്നു. ഓസ്ട്രേലിയയിലുട നീളമുള്ള കാർപെറ്റ് പത്തോൺ എന്ന പെരുമ്പാമ്പിന്റെ ഉള്ളിൽ കാണപ്പെടുന്ന വിരയാണിത്. പാമ്പിന്റെ വിസർജ്യം പതിച്ച പച്ചക്കറി ഭക്ഷിച്ച തിലൂടെയാകാം വനിതയുടെ ഉള്ളിലെത്തിയതെന്ന് അനുമാനിക്കുന്നു. ശസ്ത്രക്രിയ യ്ക്കു ശേഷം വനിത സുഖം പ്രാപിച്ചു വരുന്നതായും റിപ്പോർട്ടിൽ പറയുന്നുണ്ട് 

    No comments

    Post Top Ad

    Post Bottom Ad