Header Ads

  • Breaking News

    തേഡ് പാർട്ടി ചാറ്റ് ഫീച്ചർ എത്തുന്നു, ഇനി മറ്റു സോഷ്യൽ മീഡിയകളിൽ നിന്നും വാട്സ്ആപ്പിലേക്ക് സന്ദേശം അയക്കാം




    ഉപഭോക്താക്കളുടെ ജനപ്രിയ മെസേജിംഗ് പ്ലാറ്റ്ഫോമായ വാട്സ്ആപ്പിൽ കിടിലൻ ഫീച്ചർ എത്തുന്നു. ആൻഡ്രോയ്ഡ് ഉപഭോക്താക്കൾക്കായി ഇത്തവണ തേർഡ് പാർട്ടി ചാറ്റ് ഫീച്ചറിനാണ് വാട്സ്ആപ്പ് രൂപം നൽകുന്നത്. ഇതോടെ, ഉപഭോക്താക്കൾക്ക് മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ നിന്നും എളുപ്പത്തിൽ വാട്സ്ആപ്പിലേക്ക് സന്ദേശം അയക്കാൻ സാധിക്കും. യൂറോപ്യൻ യൂണിയന്റെ ചട്ടങ്ങൾ പാലിക്കുന്നതിന്റെ ഭാഗമായാണ് വാട്സ്ആപ്പ് പുതിയ ഫീച്ചറിന് രൂപം നൽകുന്നത്. അടുത്ത വർഷം ഈ ഫീച്ചർ ഉപഭോക്താക്കളിലേക്ക് എത്തിയേക്കുമെന്നാണ് സൂചന.

    വാട്സ്ആപ്പിന് പകരം, ആശയവിനിമയത്തിനായി മറ്റ് ആപ്പുകളാണ് ഉപയോഗിക്കുന്നതെങ്കിലും, മെസേജ് ചെയ്യാൻ കഴിയുന്ന തരത്തിലുള്ള സംവിധാനമാണ് ഒരുക്കുക. ഉദാഹരണമായി, ഒരാൾ സിഗ്നൽ ആപ്പാണ് ഉപയോഗിക്കുന്നതെങ്കിൽ, മറ്റൊരു വാട്സ്ആപ്പ് ഉപഭോക്താവിന് സിഗ്നൽ ആപ്പിലേക്ക് വാട്സ്ആപ്പിൽ നിന്നും സന്ദേശം അയക്കാൻ കഴിയുന്ന വിധമാണ് പുതിയ ഫീച്ചർ ക്രമീകരിക്കുക. ഒരു ആപ്പിൽ നിന്ന് മറ്റൊരു തേർഡ് പാർട്ടി ആപ്പിലേക്ക് സന്ദേശങ്ങൾ അയക്കുന്ന വിധത്തിൽ, സപ്പോർട്ട് സംവിധാനം ഒരുക്കാൻ സോഷ്യൽ മീഡിയകൾക്ക് യൂറോപ്യൻ യൂണിയൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കം.


    No comments

    Post Top Ad

    Post Bottom Ad