നിപ : കണ്ണൂർ ജില്ലയിലും ജാഗ്രത നിർദേശം
കണ്ണൂർ: കോഴിക്കോട് ജില്ലയിൽ നിപ മരണം സ്ഥിരീകരിച്ച സാഹ ചര്യത്തിൽ കണ്ണൂരിലും ജാഗ്രത നിർദേശം, നിപ വൈറസ് ബാധക്ക് സമാനമായ പനിയും ലക്ഷണങ്ങളുമായി ആശുപത്രികളിൽ പ്രവേശിക്കപ്പെടുന്ന രോഗികളുടെ വിവരം കൈമാറാൻ ആരോഗ്യവകുപ്പ് നിർദേശം നൽകി.
സമാനലക്ഷണങ്ങളോടെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെത്തുന്ന രോഗികളെ പ്രത്യേകം നിരീക്ഷിക്കും. ആവശ്യമാണെങ്കിൽ സ്രവങ്ങൾ പരിശോധനക്കായി സ്വീകരിക്കും
ജില്ലയുടെ അയൽപ്രദേശമായ കുറ്റ്യാടി ഭാഗത്ത് നിപ വൈറസ് സാന്നിധ്യം സ്ഥിരീകരിച്ച സാഹചര്യത്തിൽ കണ്ണൂരിലെ ആരോഗ്യ പ്രവർത്തകരോട് ജാഗ്രത പാലീക്കാൻ ഡി.എം.ഒ നിർദേശം നൽകി.
മാസ്ക് ഉൾപ്പെടെയുള്ള പ്രതിരോധ മാർഗങ്ങൾ ഉപയോക്കണം.
രോഗികളും ആശുപത്രികളിൽ കുട്ടിനെത്തുന്നവരും മാസ്ക് ധരിക്കുന്നതാണ് ഉചിതം. നിപ ബാധയേറ്റ് രണ്ട് മരണം റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിൽ മാസ്ക് നിർബന്ധമാക്കിയിട്ടുണ്ട്. ഇതേ തുടർന്നാണ് ആദ്യഘട്ടത്തിൽ ആരോഗ്യപ്രവർത്തകർക്ക് മാസ്ക് നിർബന്ധമാക്കിയത്. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
കോഴിക്കോട് രോഗബാധിതരുമായി സമ്പർക്കത്തിലേർപ്പെട്ടവരുടെ പട്ടികയിൽ കണ്ണൂർ ജില്ലയിൽ നിന്നുള്ള വരില്ലെന്നത് ആശ്വാസമാണ്.
നാലു ആശുപത്രികളിൽ ഇവർ ചികിത്സ തേടിയിരുന്നു. ഇവരുമായി സമ്പർക്കത്തിലുള്ള മുഴുവൻ പേരെയും ആരോഗ്യവകുപ്പ് നിരീക്ഷിക്കുകയാണ്. തലശ്ശേരിയും പാനുരും ഉൾപ്പെടെയുള്ള മേഖലയുമായി അടുത്ത ബന്ധമുള്ള പ്രദേശമാണ് കുറ്റ്യാടി. ഈ പ്രദേശങ്ങൾക്കിടയിൽ ബസ് റൂട്ടുകൾ അടക്കമുണ്ട്. നിലവിൽ സമ്പർക്ക പട്ടികയിൽ ഉൾപ്പെട്ടവരോ രോഗലക്ഷണങ്ങൾ ഉള്ളവരോ ജില്ലയിൽ ഇല്ലാത്തതിനാൽ ആശങ്ക വേണ്ടെന്നാണ് ആരോഗ്യവകുപ്പ് പറയുന്നത്.
No comments
Post a Comment