Header Ads

  • Breaking News

    പാനൂർ വഴി ഹെൽമറ്റ് ഇല്ലാതെ യാത്ര വേണ്ട, പിഴ വരും.



    പാനൂർ ജംഗ്ഷൻ വഴി ഇരുചക്ര വാഹന യാത്ര ചെയ്യുന്നവർ ജാഗ്രതൈ. പിടി വീഴും.നഗരത്തിലൂടെ ഇരു ചക്രവാഹനത്തിൽ ഹെൽമറ്റില്ലാതെ യാത്ര ചെയ്യുന്നവരെ പാനൂർ പോലീസ് സ്റ്റേഷനിലെ നിരീക്ഷണ ക്യാമറയിലൂടെ കണ്ടെത്തി വാഹന ഉടമയ്ക്ക് പിഴ ഈടാക്കുകയാണ്. പിറകിൽ ഇരുന്ന് യാത്ര ചെയ്യുന്നവർക്കും ഹെൽമറ്റ് ബാധകമാണ്. അതോടൊപ്പം നോ പാർക്കിംഗ് ഏരിയകളിൽ അശ്രദ്ധമായി വാഹനം നിറുത്തിയിട്ടു പോകുന്നവർക്കും പിഴ നൽകുന്നുണ്ട്. നിറുത്തിയിട്ട വാഹനത്തിൽ പോലീസ് സ്റ്റിക്കർ പതിക്കും.പിന്നീട് പോലീസ് സ്റ്റേഷനിലെത്തി പിഴ നൽകണം.കഴിഞ്ഞ ദിവസം പാനൂരിൽ ചേർന്ന യോഗത്തിനു ശേഷമാണ് ട്രാഫിക്ക് നിയമം പോലീസ് ശക്തമാക്കിയത്. ഇതു വരെ നൂറിലേറെ നിയമ ലംഘനങ്ങൾക്ക് പിഴ ഈടാക്കിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad