Header Ads

  • Breaking News

    അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന പാർലമെന്റിന്റെ പ്രത്യേക സമ്മേളനം ഇന്ന് മുതൽ



    ഡൽഹി: പാര്‍ലമെന്റിന്റെ അഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന പ്രത്യേക സമ്മേളനത്തിന് ഇന്ന് തുടക്കം. നേരത്തെ പുറത്തുവിട്ട അജണ്ടയുടെ താല്‍ക്കാലിക പട്ടികയില്‍ നാല് ബില്ലുകളാണ് ഇടംപിടിച്ചിരിക്കുന്നത്. ഏറെ ചര്‍ച്ച ചെയ്യപ്പെട്ട ‘ഒരു രാജ്യം, ഒരു തിരഞ്ഞെടുപ്പ്’ ബില്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.

    സെപ്റ്റംബര്‍ 18 മുതല്‍ 22 വരെയാണ് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം നടക്കുക. അഭിഭാഷക (ഭേദഗതി) ബില്‍, 2023, ദി പ്രസ് ആന്‍ഡ് രജിസ്‌ട്രേഷന്‍ ഓഫ് പീരിയോഡിക്കല്‍സ് ബില്‍, 2023 എന്നിവയാണ് ലോക്‌സഭയില്‍ പരിഗണിക്കുക. ആഗസ്റ്റ് മൂന്നിന് രണ്ട് ബില്ലുകള്‍ രാജ്യസഭയില്‍ പാസാക്കിയിരുന്നു.

    പോസ്റ്റ് ഓഫീസ് ബില്‍ 2023, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍, മറ്റ് തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ (നിയമനം, സേവന വ്യവസ്ഥകള്‍, ഓഫീസ് കാലാവധി) ബില്‍ 2023 എന്നിവ ചര്‍ച്ച ചെയ്യാന്‍ ഒരുങ്ങുകയാണ് രാജ്യസഭാ എംപിമാര്‍. ആദ്യ രണ്ട് ബില്ലുകള്‍ ഓഗസ്റ്റ് മൂന്നിന് രാജ്യസഭ പാസാക്കിയിരുന്നു. പ്രത്യേക സമ്മേളനത്തില്‍ ലോക്സഭയില്‍ അവ ചര്‍ച്ച ചെയ്യും. മറ്റ് രണ്ടെണ്ണം രാജ്യസഭയില്‍ ചര്‍ച്ച ചെയ്യും.

    No comments

    Post Top Ad

    Post Bottom Ad