പേരാവൂർ കുനിത്തല സ്വദേശി കണ്ണൂരിൽ ട്രെയിൻ തട്ടി മരിച്ച നിലയിൽ
കണ്ണൂർ: ഇ.എസ്.ഐ. ജീ വനക്കാരനെ താഴെചൊവ്വയിലെ റെയിൽപ്പാളത്തിൽ തീവണ്ടി തട്ടി മരിച്ചനിലയിൽ കണ്ടെത്തി. കണ്ണൂർ ഇ.എസ്.ഐ. ക്വാർട്ടേഴ്സിൽ താമസക്കാരനും പേരാവൂർ കുനിത്തല തെന്നംകുടി വീട്ടിൽ അയ്യപ്പന്റെ മകനുമായ കെ. ഷാജി (51)യെയാണ് തീവണ്ടി തട്ടി മരിച്ച നിലയിൽ കണ്ടെത്തിയത്. കണ്ണൂർ ഇ.എസ്.ഐ.യിൽ ഇൻഷുറൻസ് മെഡിക്കൽ സർവീസ് ജീവനക്കാരനാണ്. തിങ്കളാഴ്ച വൈകീട്ടോടെയാണ് റെയിൽപ്പാളത്തിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. അഗ്നിരക്ഷാസേന എത്തി മൃതദേഹം ജില്ലാ ആസ്പത്രിയിലേക്ക് മാറ്റി.
No comments
Post a Comment