മൂവായിരത്തിലധികം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി
പയ്യന്നൂർ:വാഹന പരിശോധനക്കിടെ സ്വകാര്യ ബസിൽ നിന്ന് ലക്ഷങ്ങൾ വിലവരുന്ന മൂവായിരത്തിലധികം പാക്കറ്റ് നിരോധിത പുകയില ഉത്പന്നങ്ങൾ പിടികൂടി.തളിപ്പറമ്പ് എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ഷിജിൻ കുമാറിന്റെ നേതൃത്വത്തിൽ ദേശീയ പാതയിൽ കരിവെള്ളൂരിൽ വെച്ച് നടത്തിയ വാഹന പരിശോധനയിൽ മംഗലാപുരത്ത് നിന്ന് സ്വകാര്യ ബസിൽ കടത്തിക്കൊണ്ടുവന്ന പുകയില ഉത്പന്നങ്ങളാണ് പിടികൂടിയത്.
പ്രതിയെ കണ്ടെത്താനായില്ല.
പിശോധനയിൽ പ്രിവന്റീവ് ഓഫീസർ അഷറഫ് മലപ്പട്ടം, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിനീത്, ശ്രീകാന്ത് എന്നിവരും ഉണ്ടായിരുന്നു.
No comments
Post a Comment