പാനൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കട തകർന്നു
പാനൂർ: പാനൂരിൽ ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കട തകർന്നു. അപകടം അർദ്ധരാത്രി 12 മണിക്ക് ഈസ്റ്റ് പാനൂരിനടുത്ത് കൈവേലിക്കലിലാണ് അപകടം ഉണ്ടായത്. കുന്നുമ്മൽ പത്മിനി എന്നിവരുടെ തട്ടുകടയാണ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് കത്തി നശിച്ചത്. വൈകിട്ട് 6 മണിയോടെ കടപൂട്ടി പോയതായിരുന്നു. ഉഗ്ര സ്‌ഫോടനമാണ് നടന്നതെന്ന് സമീപവാസികൾ പറഞ്ഞു. പാനൂരിൽ നിന്നും അഗ്നിശമനസേന സംഭവസ്ഥലത്തെത്തി കൂടുതൽ അപകടങ്ങൾ ഒഴിവാക്കി തീയണച്ചു. അഗ്നിശമനസേന അസി.സ്റ്റേഷൻ ഓഫീസർ കെ ദിവു കുമാറിന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ യുകെ രാജീവൻ, ടി കെ ശ്രീകേഷ്, പി രാഹുൽ, വി അഖിൽ, കെ അഖിൽ ഹോം ഗാർഡ് വി പി മിഥുൻ എന്നിവർ സ്ഥലത്തെത്തിയാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തിയത്. വിവരമറിഞ്ഞ് താനൂർ പോലീസും സ്ഥലത്തെത്തിയിരുന്നു.
No comments
Post a Comment