വയോധികയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച് മാല കവര്‍ന്നു
കൊട്ടിയൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി വയോധികയെ തലക്കടിച്ച് പരിക്കേല്‍പ്പിച്ച് മാല കവര്‍ന്നു. കൊട്ടിയൂര്‍ കണ്ടപ്പുനത്തെ കണ്ണികുളത്തില്‍ വിജയമ്മയുടെ ഒന്നര പവന്‍ തൂക്കം വരുന്ന മാലയാണ് കവര്‍ന്നത്. വെള്ളിയാഴ്ച പുലര്‍ച്ചെ മൂന്നു മണിയോടെയായിരുന്നു സംഭവം. വിജയമ്മ ഒറ്റക്ക് താമസിച്ചു വരികയായിരുന്നു. വീടിന്റെ പുറകുവശത്തെ വാതില്‍ ചവിട്ടി തുറന്ന മോഷ്ടാവ് വിജയമ്മയെ ആക്രമിച്ച് മാല മോഷ്ടിക്കുകയായിരുന്നു. എതിര്‍ക്കാന്‍ ശ്രമിച്ച വിജയമ്മയെ മോഷ്ടാവ് ആക്രമിച്ച് പരിക്കേല്‍പ്പിച്ചു.പരിക്കേറ്റ വിജയമ്മയെ പേരാവൂര്‍ താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണൂര്‍ ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
No comments
Post a Comment