Header Ads

  • Breaking News

    നീചമായ പ്രവൃത്തി; വ്യാജ വിവാഹചിത്രം പ്രചരിപ്പിച്ചവര്‍ക്കെതിരെ സായ് പല്ലവി



    ഹൈദരാബാദ്: പുതിയ ചിത്രത്തിന്‍റെ പൂജ ചടങ്ങിനിടെ സംവിധായകനൊപ്പം മാലയണിഞ്ഞ് നില്‍ക്കുന്ന ചിത്രം മുറിച്ചുമാറ്റി വിവാഹചിത്രമെന്ന രീതിയില്‍ പ്രചരിപ്പിച്ചവര്‍ക്കെതിരെ രൂക്ഷമായി വിമര്‍ശിച്ച് നടി സായ് പല്ലവി. ഇത്തരം പ്രവൃത്തികള്‍ നീചവും നിരാശാജനകവുമാണെന്ന് നടി തുറന്നടിച്ചു.

    ”സത്യസന്ധമായി പറയുകയാണെങ്കില്‍ ഇത്തരം കിംവദന്തികളെ ഞാന്‍ കണക്കിലെടുക്കാറില്ല. എന്നാല്‍ അതില്‍ കുടുംബാംഗങ്ങളെപ്പോലെ കരുതുന്ന സുഹൃത്തുക്കളെ ഉള്‍പ്പെടുത്തുമ്പോള്‍ എനിക്ക് സംസാരിക്കേണ്ടി വരും. എന്‍റെ സിനിമയുടെ പൂജാ ചടങ്ങിൽ നിന്നുള്ള ഒരു ചിത്രം മനഃപൂർവം മുറിച്ചുമാറ്റി വെറുപ്പുളവാക്കുന്ന ഉദ്ദേശ്യങ്ങളോടെ പ്രചരിപ്പിച്ചു. ജോലി സംബന്ധമായ കാര്യങ്ങളെക്കുറിച്ച് സന്തോഷകരമായ അറിയിപ്പുകള്‍ പങ്കുവയ്ക്കാനുള്ളപ്പോള്‍ ഈ തൊഴിലില്ലായ്മ പ്രവൃത്തികള്‍ക്കെല്ലാം വിശദീകരണം നല്‍കേണ്ടി വരുന്നത് നിരാശാജനകമാണ്. ഇത്തരത്തില്‍ അസ്വസ്ഥതയുണ്ടാക്കുന്നത് തീര്‍ത്തും നീചമാണ്” സായ് എക്സില്‍ കുറിച്ചു.

    ഈയിടെയാണ് പൂമാലയണിഞ്ഞ് ഒരു യുവാവിനൊപ്പം നില്‍ക്കുന്ന നടിയുടെ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ചത്. താരത്തിന്‍റെ വിവാഹം കഴിഞ്ഞുവെന്ന രീതിയിലാണ് ഈ ചിത്രം പ്രചരിച്ചത്. പ്രണയത്തിന് നിറമില്ലെന്നും സായ് യഥാര്‍ഥ പ്രണയത്തിലാണ് വിശ്വസിക്കുന്നതുമെന്നുമായിരുന്നു ചിത്രം പങ്കുവച്ചയാള്‍ കുറിച്ചത്. എന്നാല്‍ ട്രേഡ് അനലിസ്റ്റായ ക്രിസ്റ്റഫര്‍ കനകരാജ് ഇതിന്‍റെ സത്യാവസ്ഥ വെളിപ്പെടുത്തിക്കൊണ്ട് രംഗത്തെത്തുകയായിരുന്നു. നടന്‍ ശിവകാര്‍ത്തികേയന്‍റെ 21ാമത്തെ ചിത്രത്തിന്‍റെ പൂജാചടങ്ങിനിടെ എടുത്ത ചിത്രമാണ് വിവാഹചിത്രമെന്ന രീതിയില്‍ വ്യാപകമായി പ്രചരിച്ചത്. ചിത്രത്തിന്‍റെ സംവിധായകന്‍ രാജ്‍കുമാര്‍ പെരിയസാമിയാണ് സായിക്കൊപ്പമുള്ളത്. ഇതില്‍ മറ്റുള്ളവരെ വെട്ടിമാറ്റിയാണ് ചിത്രം പ്രചരിപ്പിച്ചത്.


    No comments

    Post Top Ad

    Post Bottom Ad