Header Ads

  • Breaking News

    വ്യാജ രേഖകളെ തുരത്താൻ കണ്ണൂർ സർവകലാശാല

    ക​ണ്ണൂ​ർ: വ്യാ​ജ​രേ​ഖ​ക​ളെ കൈ​യോ​ടെ പി​ടി​കൂ​ടാ​ൻ ക​ണ്ടു​പി​ടിത്ത​വു​മാ​യി ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല. ഫി​സി​ക്സ് വി​ഭാ​ഗം ഗ​വേ​ഷ​ക​രാ​ണ് അ​ന്താ​രാ​ഷ്ട്ര ശ്ര​ദ്ധ​യാ​ക​ർ​ഷി​ച്ച ക​ണ്ടു​പി​ടു​ത്ത​ത്തി​ന് പി​ന്നി​ൽ. എ​ൽ​സെ​വി​യ​ർ പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന അ​ന്താ​രാ​ഷ്ട്ര ശാ​സ്ത്ര ഗ​വേ​ഷ​ണ ജേ​ണ​ലാ​യ മെ​റ്റീ​രി​യ​ൽ​സ് ടു​ഡേ ക​മ്യൂ​ണി​ക്കേ​ഷ​നി​ൽ (എം.​ടി.​സി) സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഫി​സി​ക്സ് പ​ഠ​ന​വി​ഭാ​ഗം മേ​ധാ​വി​യും റി​സ​ർ​ച് ഗൈ​ഡു​മാ​യ ഡോ. ​കെ.​എം. നി​സാ​മു​ദ്ധീ​ൻ, ഗ​വേ​ഷ​ക​രാ​യ വി.​പി. വീ​ണ, സി.​കെ. ശി​ല്പ, എ​സ്.​വി. ജാ​സി​റ എ​ന്നി​വ​രു​ടെ പ്ര​ബ​ന്ധം പ്ര​സി​ദ്ധീ​ക​രി​ച്ചു.

    ഒ​റി​ജി​ന​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും രേ​ഖ​ക​ളും തി​രി​ച്ച​റി​യു​ന്ന​തി​നു​ള്ള ആ​ന്റി കൗ​ണ്ട​ർ​ഫീ​റ്റി​ങ് പ്ര​ക്രി​യ​ക​ൾ​ക്ക് സ​ഹാ​യ​ക​മാ​ണ് ഈ ​ക​ണ്ടെ​ത്ത​ൽ. ക​റ​ൻ​സി പ്രി​ന്റി​ങ്ങി​നു​ൾ​പ്പെ​ടെ ഉ​പ​യോ​ഗി​ക്കാം എ​ന്ന​താ​ണ് ഇ​തി​ന്റെ പ്ര​ത്യേ​ക​ത. വ്യാ​ജ​രേ​ഖ​ക​ൾ ച​മ​ച്ച് ല​ക്ഷ​ങ്ങ​ൾ ത​ട്ടു​ന്ന​വ​ർ ഇ​നി പാ​ടു​പെ​ടു​മെ​ന്നു​റ​പ്പ്.

    പാ​സ്പ്പോ​ർ​ട്ട്, സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള രേ​ഖ​ക​ളു​ടെ വ്യാ​ജ​ന്മാ​രെ​യും പി​ടി​കൂ​ടാ​നാ​വും. ഡി​ജി​റ്റ​ൽ കാ​ല​ഘ​ട്ട​ത്തി​ലെ പ്ര​ധാ​ന വെ​ല്ലു​വി​ളി​ക​ളി​ലൊ​ന്നാ​യ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ​യും രേ​ഖ​ക​ളു​ടെ​യും ആ​ധി​കാ​രി​ക​ത ഉ​റ​പ്പു​വ​രു​ത്താ​ൻ ഈ ​ക​ണ്ടെ​ത്ത​ൽ സ​ഹാ​യ​ക​മാ​കു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്

    No comments

    Post Top Ad

    Post Bottom Ad