Header Ads

  • Breaking News

    ട്രാവൽ ഏജൻസികളെ കബളിപ്പിച്ച് ലക്ഷങ്ങൾ തട്ടിയ പ്രതി കണ്ണൂരിൽ അറസ്റ്റിൽ





    കണ്ണൂർ : 
    കണ്ണൂർ, പയ്യന്നൂർ ഉൾപ്പെടെ വിവിധ സ്ഥലങ്ങളിൽട്രാവൽ ഏജൻസികളെ കബളിപ്പിച്ചു ലക്ഷങ്ങൾ തട്ടിയെടുത്ത് മുങ്ങുന്ന ബിടെക് ബിരുദധാരിയായ പ്രതി അറസ്റ്റിൽ. തമിഴ്നാട് ഡിണ്ടിഗലിൽ താമസിക്കുന്ന മലയാളി എഞ്ചിനീയർ കാർത്തിക് പങ്കജാക്ഷനെ (30)യാണ് ടൗൺ സ്റ്റേഷൻ ഇൻസ്പെക്ടർ പി എ .ബിനു മോഹൻ്റെ നേതൃത്വത്തിൽ എസ്.ഐ.മാരായ സി എച്ച് നസീബ്, സവ്യസച്ചി, എ.എസ് ഐമാരായ.രാഗേഷ്, നാസർ, സിവിൽ പോലീസ് ഓഫീസർ രാജേഷ് എന്നിവരടങ്ങിയ സംഘം പിടികൂടിയത്.
    മുംബെ കേന്ദ്രീകരിച്ച് സാൻഫ്രാൻസിസ്കോ എന്ന പേരിൽ
    കണ്ണൂരിലെ ട്രാവൽ ഏജൻസിയിൽ നിന്ന് 9"
    ടിക്കറ്റ് എടുത്തു അഞ്ചര ലക്ഷം രൂപ തട്ടിയെടുത്ത ശേഷം മുങ്ങിയ പ്രതിയെ ത്യശൂർ
    ചാലക്കുടിയിലെ ഭാര്യ വീട്ടിൽ നിന്നുമാണ് കണ്ണൂർ ടൗൺ പോലീസ് അറസ്റ്റു ചെയ്തത്..
    കണ്ണൂർ,പയ്യന്നൂർ, കാസർഗോഡ്, കോഴിക്കോട്, എറണാകുളം, മധുരൈ എന്നിവിടങ്ങളിൽ നിന്നായി സമാനമായ രീതിയിൽ 30ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയ പ്രതി നവീ മുംബൈ കേന്ദ്രീകരിച്ചാണ് തട്ടിപ്പ് നടത്തിയത്. കോഴിക്കോട് സൈബർ പോലീസ് സ്റ്റേഷനിലും ഇയാൾക്കെതിരെ കേസ് നിലവിലുണ്ട്.

    No comments

    Post Top Ad

    Post Bottom Ad