മകളെ വില്‍പ്പനയ്‌ക്കെന്ന് പറഞ്ഞ് ഫെയ്‌സ്ബുക്ക് പോസ്റ്റ്; ഇടുക്കി സ്വദേശിക്കെതിരേ പോലീസ് കേസ്
തൊടുപുഴ: പ്രായപൂര്‍ത്തിയാകാത്ത മകളെ വില്‍പ്പനയ്ക്കെന്നു പറഞ്ഞ് ഫെയ്സ്ബുക്കില്‍ പോസ്റ്റിട്ടെന്ന വിവരത്തെ തുടര്‍ന്ന് ഇടുക്കി ഇടവെട്ടി സ്വദേശിക്കെതിരേ തൊടുപുഴ പോലീസ് കേസെടുത്തു.
ഇയാളുടെ ആദ്യ ഭാര്യയിലുള്ള മകളെ വില്‍പ്പനയ്ക്കെന്നു പറഞ്ഞാണ് സമൂഹ മാധ്യമത്തില്‍ പോസ്റ്റിട്ടത്. ഇതുകണ്ട ചിലര്‍ സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തി. തുടര്‍ന്ന് കേസ് എടുക്കുകയായിരുന്നു. പോസ്റ്റ് പിന്നീട് നീക്കംചെയ്തു.
ലഹരി, നിരോധിത പുകയില ഉത്പന്നങ്ങള്‍ വില്‍പ്പന നടത്തുന്നയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.കേസ് സൈബര്‍ സെല്ലിനു കൈമാറിയതായും റിപ്പോര്‍ട്ട് ലഭിച്ചാലുടന്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും തൊടുപുഴ എസ്.എച്ച്.ഒ. സുമേഷ് സുധാകരന്‍ പറഞ്ഞു
No comments
Post a Comment