കോഴ ആരോപണം; പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും സത്യം പുറത്ത് വരുമെന്നും മന്ത്രി വീണാ ജോർജ്
ആരോഗ്യ മന്ത്രിയുടെ പേഴ്‌സണൽ സ്റ്റാഫിനെതിരായ കോഴ ആരോപണത്തിൽ പ്രതികരണവുമായി മന്ത്രി വീണാ ജോർജ്. പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും സത്യം പുറത്ത് വരുമെന്നും മന്ത്രി വീണാ ജോർജ് പറഞ്ഞു. സത്യം പുറത്ത് വന്നതിന് ശേഷം വീണ്ടും കാണാമെന്നും മന്ത്രി പറഞ്ഞു.
ആരോഗ്യ വകുപ്പുമായി ബന്ധപ്പെട്ട നിയമനക്കോഴ വിവാദത്തിലെ മുഖ്യസൂത്രധാരനെന്ന് പൊലീസ് സംശയിക്കുന്ന അഖിൽ സജീവൻ മുൻപും സമാന രീതിയിൽ തട്ടിപ്പ് നടത്തിയിരുന്നുവെന്ന് കണ്ടെത്തിയിരുന്നു. കൊല്ലം സ്വദേശിയായ കേന്ദ്ര സർക്കാർ ജീവനക്കാരനിൽ നിന്നും മകൾക്ക് കെൽട്രോണിൽ ജോലി വാഗ്ദാനം ചെയ്ത് 48 ലക്ഷം രൂപ തട്ടിയെടുത്തു. 36 തവണയായി പണം തട്ടിയെടുത്തെന്നായിരുന്നു പരാതി.
കൊല്ലം വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ സിഐടിയു നേതാവ് എന്ന് പരിചയപ്പെടുത്തിയ വെഞ്ഞാറമൂട് സ്വദേശി ശിവൻ പത്തനംതിട്ട സ്വദേശി ശരത്ത്, അഖിൽ എന്നിവർക്കെതിരെ കേസെടുത്തിട്ടുണ്ട്. ഇതിൽ പ്രതികളുടെ ഇടക്കാല ജാമ്യം കോടതി റദ്ദാക്കിയിട്ടും പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തില്ല. അഖിൽ സജീവിനെതിരെ പരാതിക്കാരൻ സിവിൽ കേസും നിലവിൽ ഫയൽ ചെയ്തിട്ടുണ്ട്. കേസിൽ അഖിൽ സജീവനെ കൂടാതെ അടൂരിലെ എ ഐ വൈ എഫ് നേതാവും പ്രതിപട്ടികയിലുണ്ട്.
No comments
Post a Comment