വിമാനത്താവളം റൺവേ സ്ഥലമെടുപ്പ്: അനുഭാവപൂർവം പരിഗണിക്കുമെന്ന് മുഖ്യമന്ത്രി
കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളം റൺ വേ വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ നടപടി സ്വീകരിച്ചു വരികയാണെന്നും വിഷയം ധനകാര്യ വകുപ്പിന്റെ മുന്നിലുണ്ട് എന്നും അനുഭാവപൂർവം പരിഗണിക്കുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഭൂമി ഏറ്റെടുക്കൽ വേഗത്തി ലാക്കാൻ നടപടി സ്വീക രിക്കണമെന്ന് ആവശ്യ പ്പെട്ട് സമീപിച്ച സിപിഐ എം പ്രതിനിധികളെയും ഭൂവുടമ കർമസമിതി ഭാരവാഹികളെയുമാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ജയരാജൻ, ജില്ലാ സെക്രട്ടറിയറ്റംഗം പി പുരുഷോത്തമൻ, ജില്ലാ കമ്മിറ്റിയംഗം എൻ വി ചന്ദ്രബാബു, കർമസമിതി ഭാരവാഹികളായ പി കെ ചന്ദ്രൻ, കെ പി റിജു എന്നിവരാണ് മുഖ്യമന്ത്രിയെ കണ്ടത്.
No comments
Post a Comment