യൂട്യൂബിൽ ഇനി ഗെയിം കളിക്കാം! കാഴ്ചക്കാരെ നിലനിർത്താൻ പുതിയ തന്ത്രവുമായി കമ്പനി
ലോകത്ത് ഏറ്റവും ജനപ്രീതിയുള്ള വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകളിൽ ഒന്നാണ് യൂട്യൂബ്. പലപ്പോഴും കൂടുതൽ സമയം യൂട്യൂബിൽ വീഡിയോ കണ്ടുമടുത്താൽ യൂട്യൂബ് സ്കിപ്പ് ചെയ്യാറാണ് പതിവ്. ഇത്തരത്തിലുള്ള ബോറടികൾക്ക് ഇത്തവണ പുതിയൊരു പരിഹാരവുമായി എത്തിയിരിക്കുകയാണ് യൂട്യൂബ്. ഉപഭോക്താക്കൾക്ക് ആപ്പിനുള്ളിൽ തന്നെ ഗെയിം കളിക്കാനുള്ള സംവിധാനമാണ് യൂട്യൂബ് ഒരുക്കുന്നത്. ആപ്പിനുള്ളിൽ തന്നെ ഗെയിമുകൾ ഇൻബിൽറ്റായി നൽകുന്നതിനാൽ, ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്നോ, ആപ്പ് സ്റ്റോറിൽ നിന്നോ ഗെയിമുകൾ ഡൗൺലോഡ് ചെയ്യേണ്ട ആവശ്യമില്ല.
പ്ലേയബിൾ എന്ന പേരിലാണ് പുതിയ സംവിധാനത്തിന് രൂപം നൽകുന്നത്. യൂട്യൂബിലെ കാഴ്ചക്കാരുടെ എണ്ണത്തിൽ 15 ശതമാനത്തോളം ആളുകൾ ഗെയിം സ്ട്രീമിംഗ് ഇഷ്ടപ്പെടുന്നുണ്ടെന്ന് കണ്ടെത്തിയതോടെയാണ് പുതിയ നീക്കം. ആദ്യ ഘട്ടത്തിൽ തിരഞ്ഞെടുത്ത ഉപഭോക്താക്കൾക്കാണ് പ്ലേയബിൾ ഫീച്ചർ ലഭ്യമാകുകയുള്ളൂ. ‘സ്റ്റാർ ബൗൺസ്, പോലുള്ള വീഡിയോ ഗെയിമുകളാണ് പരീക്ഷിക്കുക. നെറ്റ്ഫ്ലിക്സ്, ടിക്ക്ടോക്ക് തുടങ്ങിയ മറ്റു വീഡിയോ സ്ട്രീമിംഗ് പ്ലാറ്റ്ഫോമുകൾ ഗെയിമിംഗ് പരീക്ഷിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് യൂട്യൂബും ഗെയിമിംഗ് മേഖലയിലേക്ക് ചുവടുകൾ ശക്തമാക്കുന്നത്.
No comments
Post a Comment