കാസർകോട്ട് ഒന്നര വയസുള്ള കുഞ്ഞിന്റെ മൃതദേഹം ചെളിവെള്ളത്തിൽ; അമ്മ മുക്കിക്കൊന്നതായി റിപ്പോർട്ട്
കാസർകോട്: ഒന്നര മാസം പ്രായമുള്ള കുഞ്ഞിനെ ചെളിവെള്ളത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. ഉപ്പള പച്ചിലംപാറയിലാണ് സംഭവം. കുഞ്ഞിന്റെ അമ്മ സുമംഗലി മുക്കിക്കൊന്നതാണെന്ന് ആരോപണം ഉയർന്നിട്ടുണ്ട്.
മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഉന്ന് ഉച്ചയോടെ ചെളിക്കെട്ടിൽ കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം മംഗൽപാടി താലൂക്ക് ആശുപത്രിയിലാണുള്ളത്. കുഞ്ഞിന്റെ അമ്മയും അച്ഛനും പൊലീസ് കസ്റ്റഡിയിലാണ്.
സുമംഗലിയും ഭർത്താവ് സത്യനാരായണനും തമ്മിൽ തർക്കമുണ്ടായിരുന്നു. കുടുംബവഴക്കിനെ തുടർന്ന് സുമംഗലി കുട്ടിയുമായി വീട്ടിൽനിന്ന് ഇറങ്ങിയിരുന്നു. തുടർന്നു നാട്ടുകാരും ബന്ധുക്കളും നടത്തിയ തിരച്ചിലിലാണു കുഞ്ഞിനെ വയലിൽ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
കുട്ടിയെ സുമംഗലി വയലിൽ എറിയുകയായിരുന്നുവെന്നാണു നാട്ടുകാർ ആരോപിക്കുന്നത്. ഇവരെ മഞ്ചേശ്വരം പൊലീസ് ചോദ്യംചെയ്തു വരുന്നുണ്ട്
No comments
Post a Comment