Header Ads

  • Breaking News

    കണ്ണൂര്‍ സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പില്‍ എസ് എഫ് ഐ ക്ക് സര്‍വ്വാധിപത്യം




    കണ്ണൂര്‍ സര്‍വ്വകലാശാല കോളേജ് യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ് എഫ് ഐ ക്ക് സര്‍വ്വാധിപത്യം.തിരഞ്ഞെടുപ്പ് നടന്ന 73 കോളേജുകളില്‍ 55 ലും എസ് എഫ് ഐ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. 27 കോളേജുകളില്‍ എതിരില്ലാതെയാണ് എസ് എഫ് ഐ വിജയംതെരഞ്ഞെടുപ്പ് നടന്ന 73 കോളേജുകളില്‍ 55 ലും വന്‍ ഭൂരിപക്ഷത്തോടെയാണ് എസ്എഫ്ഐ സ്ഥാനാര്‍ഥികള്‍ വിജയിച്ചത്.കണ്ണൂര്‍ ജില്ലയില്‍ 48 കോളേജുകളില്‍ 39ഉം കാസര്‍കോട് 20ല്‍ 13ഉം വയനാട് അഞ്ചില്‍ മൂന്നും എസ്എഫ്ഐ നേടി. കണ്ണൂരില്‍ 20, കാസര്‍കോട് ആറ്, വയനാട് ഒന്ന് കോളേജുകളില്‍ മുഴുവന്‍ സീറ്റുകളിലും എസ്എഫ്ഐ എതിരില്ലാതെയാണ് ജയിച്ചത്. അരാഷ്ടീയതയ്‌ക്കെതിരെ സര്‍ഗ്ഗാത്മക രാഷ്ട്രീയം വര്‍ഗ്ഗീയതയ്ക്ക് എതിരെ മതനിരപേക്ഷ കലാലയങ്ങള്‍ എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് എസ് എഫ് ഐ തിരഞ്ഞെടുപ്പിനെ നേരിട്ടത്.കെഎസ്യു തുടര്‍ച്ചയായി വിജയിച്ചിരുന്ന കൂത്തുപറമ്പ് നിര്‍മലഗിരി കോളേജും അങ്ങാടിക്കടവ് ഡോണ്‍ ബോസ്‌കോ കോളേജും ഇത്തവണ എസ്എഫ്ഐ പിടിച്ചെടുത്തു

    No comments

    Post Top Ad

    Post Bottom Ad