സായ് പല്ലവിയുടെ വിവാഹം കഴിഞ്ഞു? സോഷ്യൽ മീഡിയയിൽ നടിയുടെ രഹസ്യവിവാഹത്തിന്റെ ചിത്രം വൈറൽ, യാഥാർഥ്യമിതാണ്
മലയാളത്തിന്റെ പ്രിയ നടി സായ് പല്ലവിയും തമിഴ് സംവിധായകൻ രാജ്കുമാര്‍ പെരിയസാമിയും വിവാഹിതരായതായെന്ന തരത്തിൽ വാർത്തകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നു. പൂമാലയിട്ട് നില്‍ക്കുന്ന സായ് പല്ലവിയുടേയും രാജ്കുമാറിന്റേയും ചിത്രങ്ങള്‍ക്കൊപ്പമാണ് ഇരുവരും രഹസ്യ വിവാഹം ചെയ്തു എന്ന വാർത്ത പ്രചരിക്കുന്നത്.
പ്രണയത്തില്‍ നിറം പ്രശ്നമല്ലെന്ന് സായ് പല്ലവി തെളിയിച്ചെന്ന് പറഞ്ഞുകൊണ്ട് താരത്തിന്റെ ഫാൻ പേജിൽ വന്ന വാർത്ത വ്യാപകമായി ആഘോഷിക്കപ്പെടുകയാണ്. എന്നാല്‍ ശിവ കാര്‍ത്തികേയന്റെ 21-മത്തെ സിനിമയുടെ പൂജ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളാണിത്. രാജ്കുമാര്‍ പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൻറെ പൂജയുടെ ഭാഗമായിട്ടാണ് ഇരുവരും പൂമാല അണിഞ്ഞത്.
സായ് പല്ലവിക്ക് പിറന്നാള്‍ ആശംസിച്ചുകൊണ്ട് രാജ്കുമാര്‍ പങ്കുവച്ച ചിത്രം ക്രോപ് ചെയ്താണ് സോഷ്യല്‍ മീയയില്‍ വിവാഹചിത്രമാക്കി പ്രചരിപ്പിക്കുന്നത്. ഒർജിനൽ ചിത്രത്തിൽ രാജ്കുമാര്‍ കയ്യില്‍ ക്ലാപ് ബോര്‍ഡ് പിടിച്ചു നില്‍ക്കുന്നുണ്ട്. എന്നാല്‍ വിവാഹചിത്രമാക്കിയപ്പോള്‍ ക്ലാപ് ബോര്‍ഡ് ഒഴിവാക്കുകയായിരുന്നു.
No comments
Post a Comment