പാനൂരിൽ അച്ഛൻ മകനെ വെടിവെച്ചു
പാനൂർ: മേലെ പൂക്കോത്ത് താമസിക്കുന്ന മഹാരാഷ്ട്ര സ്വദേശിയായ സൂരജിനെ(30) പിതാവ് ഗോപി എയർ ഗൺ ഉപയോഗിച്ച് വെടിവെച്ചു. തലക്ക് പരിക്കേറ്റ സൂരജിനെ തലശ്ശേരിയിലെ സ്വകാരാശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ചയാണ് സംഭവം. നാൽപതു വർഷത്തോളമായി പാനൂരിൽ താമസക്കാരാണ് സൂരജിന്റെ കുടുംബം. പാനൂരിൽ സ്വപ്ന ജ്വല്ലറി എന്ന പേരിൽ സ്വർണ്ണ വ്യാപാരം നടത്തിവരികയാണ് ഗോപി. പാനൂർ പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.
No comments
Post a Comment