Header Ads

  • Breaking News

    ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധം: പ്രായപരിധി സംബന്ധിച്ച് കേന്ദ്രസര്‍ക്കാരിന് ശുപാര്‍ശയുമായി നിയമ കമ്മീഷൻ




    ഡല്‍ഹി: ഉഭയസമ്മതപ്രകാരമുള്ള ലൈംഗികബന്ധത്തിന് പ്രായപരിധി കുറയ്‌ക്കേണ്ടെന്ന് കേന്ദ്രസര്‍ക്കാരിന് നിയമ കമ്മീഷന്റെ ശുപാര്‍ശ. 18 വയസിന് താഴെയുള്ളവര്‍ക്ക് കുട്ടികളുടെ അവകാശങ്ങള്‍ നിലനിര്‍ത്തണമെന്ന് നിയമ കമ്മീഷൻ വ്യക്തമാക്കി. പ്രായപരിധി 16 ആക്കുന്നത് ശൈശവ വിവാഹം, കുട്ടികളെ കടത്തല്‍ എന്നിവ തടയുന്നതിന് തിരിച്ചടിയാകുമെന്ന് വിലയിരുത്തിയാണ് നിയമ കമ്മീഷന്‍ കേന്ദ്രത്തിന് ശുപാര്‍ശ നല്‍കിയത്.

    എന്നാൽ,16നും 18നും ഇടയില്‍ പ്രായമുള്ള കുട്ടികളില്‍ നിന്ന് മൗനാനുവാദം ലഭിക്കുന്ന സാഹചര്യം പരിഹരിക്കുന്നതിന് പോക്‌സോ നിയമത്തില്‍ ഭേദഗതികള്‍ കൊണ്ടുവരേണ്ടത് ആവശ്യമാണെന്നും നിയമ കമ്മീഷന്‍ പാനല്‍ വ്യക്തമാക്കി. കേസുകളുടെ സ്വഭാവമനുസരിച്ച് 16നും 18നും ഇടയില്‍ പ്രായമുള്ളവരുടെ കാര്യത്തില്‍ കോടതിക്ക് വിവേചനാധികാരം പ്രയോഗിക്കാവുന്നതാണെന്നും ഹീനമായ കുറ്റകൃത്യം ചെയ്യുന്നവരെ ജുവനൈല്‍ ആക്ടിലും മുതിര്‍ന്നവരായി കണക്കാക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു.


    No comments

    Post Top Ad

    Post Bottom Ad