Header Ads

  • Breaking News

    ഭൂമിക്കടിയിൽ മുത്തുകളുടെ കലവറ, അതിരാവിലെയെത്തി കുഴിക്കാൻ ​കുട്ടികൾ മുതൽ പ്രായമായവർ വരെ



    മുത്തുകൾ ഇഷ്ടപ്പെടാത്തവരായി ആരും കാണില്ല. വിലയേറിയ മുത്തുകളുടെ ഒരു ജ്വല്ലറി തന്നെ തുടങ്ങാൻ സാധിച്ചെങ്കിൽ എന്ന് ആ​ഗ്രഹിക്കുന്നവരുണ്ട്. മുത്ത് പതിപ്പിച്ച ഒരുപാട് ആഭരണങ്ങൾ ഉണ്ടായെങ്കിൽ എന്ന് കൊതിക്കുന്നവരുണ്ട്. പക്ഷേ, മുത്തിന് നല്ല വിലയാണ്. എന്നാൽ, അടുത്തിടെ മധ്യപ്രദേശിലെ ഒരു പ്രദേശത്ത് നിന്നും ഭൂമിക്കടിയിൽ മുത്തുകൾ കണ്ടെടുത്തു. അതോടെ ​ഗ്രാമവാസികൾ അത് കുഴിച്ചെടുക്കുന്നതിന് വേണ്ടി അവിടെ തന്നെ സമയം ചെലവഴിക്കുകയാണ്.

    ദാമോ ജില്ലയിൽ നിന്നും 16 കിലോമീറ്റർ അകലെയുള്ള ഖിർക്കയിലെ ബാലാകോട്ട് ഗ്രാമത്തിന് സമീപമാണ് ഈ മുത്തുകളുടെ കലവറ. ഇത് അറിഞ്ഞതോടെ ​ഗ്രാമവാസികൾ മൊത്തം സ്ഥലത്തെത്തി സ്ഥലം കുഴിക്കാൻ തുടങ്ങി. അതിൽ കുട്ടികൾ മുതൽ പ്രായമായവർ വരെ പെടുന്നു. പലരും മുത്തുകൾക്ക് വേണ്ടി തെരയുന്നത് കാണിക്കുന്ന ഒരു വീഡിയോ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

    ചില ​ഗ്രാമവാസികളെ ഭാ​ഗ്യം കടാക്ഷിക്കുകയും ചെയ്തു. ചിലർക്ക് ചില കറുത്ത മുത്തുകളൊക്കെ കണ്ടെത്താൻ സാധിച്ചു. മറ്റുള്ളവർ ഇപ്പോഴും തെരഞ്ഞു കൊണ്ടിരിക്കുകയാണത്രെ. ഇരുന്നൂറോളം പേരാണ് അതിരാവിലെ തന്നെ മുത്തുകൾ തിരയുന്നതിന് വേണ്ടി സ്ഥലത്തെത്തിയിരുന്നു. വീഡിയോയിൽ ​ഗ്രാമവാസികൾ ആവേശത്തോടെയും പ്രതീക്ഷയോടെയും മുത്തിന് വേണ്ടി തിരയുന്നത് കാണാം. ​ഗ്രാമവാസികൾ പറയുന്നത് കഴിഞ്ഞ മാസം ഏകദേശം ഒരു കിലോ മുത്ത് കുഴിച്ചെടുക്കാൻ അവർക്ക് സാധിച്ചു എന്നാണ്.

    സൈസിനും തൂക്കത്തിനും അനുസരിച്ചാണ് കറുത്ത മുത്തുകളുടെ വില നിശ്ചയിക്കുന്നത്. ചില ​ഗ്രാമവാസികൾ അവിടെ നിന്നും കണ്ടെത്തിയ മുത്തുകൾ വിറ്റ് പത്തായിരം മുതൽ പതിനയ്യായിരം രൂപ വരെ നേടിയിട്ടുണ്ട്. അതുപോലെ അയ്യായിരും മുതൽ ഏഴായിരം രൂപ വരെ നേടിയവരും ഉണ്ട്. എന്നാൽ, ഇവിടെ മാത്രമല്ല ഇതുപോലെ ഭൂമിക്കടിയിൽ മുത്തുകൾ കണ്ടെത്തുന്നത്. നേരത്തെയും വിവിധ പ്രദേശങ്ങളിൽ ഇതുപോലെ മുത്തുകൾ കണ്ടെത്തിയിട്ടുണ്ട്.

    No comments

    Post Top Ad

    Post Bottom Ad