വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ മാധ്യമപ്രവര്‍ത്തകയ്ക്ക് നേരേ ലൈംഗികാതിക്രമം, ചാനലിൽ ലൈവ്: യുവാവ് അറസ്റ്റില്‍
മാഡ്രിഡ്: തത്സമയ റിപ്പോര്‍ട്ടിംഗിനിടെ മാധ്യമപ്രവര്‍ത്തകയ്ക്കുനേരേ ലൈംഗികാതിക്രമം. ഒരു തെരുവില്‍നിന്ന് തത്സമയം വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഒരു യുവാവ് മാധ്യമപ്രവര്‍ത്തകയുടെ ശരീരത്തില്‍ മോശമായി സ്പര്‍ശിക്കുകയായിരുന്നു. സ്പാനിഷ് ചാനലിലെ മാധ്യമപ്രവര്‍ത്തക ഇസ ബലാഡോയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. ഇയാളെ അറസ്റ്റ് ചെയ്തതായി സ്പാനിഷ് പോലീസ് അറിയിച്ചു.
ഇസ ബലാഡോ റിപ്പോര്‍ട്ടിംഗ് നടത്തുന്നതിനിടയിൽ യുവാവ് സപർശിക്കുന്നത് ശ്രദ്ധയിൽപ്പെട്ട പ്രോഗ്രാം അവതാരകൻ നാച്ചോ അബാദ് ആ ‘ഇഡിയറ്റിനെ’ കൂടി കാമറയില്‍ കാണിക്കാൻ ആവശ്യപ്പെട്ടു.
മോശമായി സ്പര്‍ശിച്ചതിനെക്കുറിച്ച് ഇസ യുവാവിനോടു ചോദിച്ചെങ്കിലും തമാശയോടു കൂടി അയാള്‍ അതു നിഷേധിച്ചു. പിന്നീട് തിരിച്ചുനടക്കുമ്പോള്‍ അയാള്‍ മാധ്യമപ്രവര്‍ത്തകയുടെ തലയില്‍ തൊടുകായും ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ.
No comments
Post a Comment