പയ്യന്നൂര്‍: പണംവെച്ച് ചീട്ടുകളിക്കുന്നതിനിടയില്‍ പത്തംഗ സംഘം പോലീസിന്റെ പിടിയിലായി. രഹസ്യവിവരത്തെ തുടർന്ന് കാനായി യമുനാതീരം റിസോര്‍ട്ടിൽ നടത്തിയ റെയ്ഡിലാണ് റിസോര്‍ട്ടിലെ കോട്ടേജില്‍ പണംവെച്ച് ചീട്ടുകളിക്കുകയായിരുന്ന ചെറുപുഴ പാടിയോട്ടുചാലിലെ എ.ടി.വി.ശിവദാസന്‍(57), പെരിങ്ങോത്തെ സി.വി.രജീഷ്(38), വി.എസ്.പ്രജീഷ്(39), അരവഞ്ചാൽ പെരിന്തട്ടയിലെ ടി.വി.ധനരാജ്(47), വയക്കരയിലെ ജോസഫ്കുട്ടി(52), കോറോംആലക്കാട്ടെ എ.വി.അജയന്‍(48), കക്കറ കടുക്കാരത്തെ പി.ജെ.ബിനു ജോസഫ്(46), മാത്തില്‍ വടശ്ശേരിയിലെ നാരായണന്‍കുട്ടി(70), മടക്കാംപൊയിലിലെ പി.ആര്‍.രാജേഷ്(40), പാപ്പിനിശ്ശേരി ധര്‍മ്മകിണറിലെ ടി.കെ.നൗഫല്‍(50) എന്നിവരെയാണ് ഇൻസ്പെക്ടർ മെൽബിൻ ജോസിൻ്റെ നേതൃത്വത്തിൽ എസ്.ഐ.എം.വി.ഷീജുവും സംഘവും അറസ്റ്റ് ചെയ്തത്.
ഇന്നലെ വൈകുന്നേരം 5.30 മണിയോടെയാണ് ചീട്ടുകളി സംഘം പിടിയിലായത്. കളിസ്ഥലത്ത്നിന്നും 61, 200 രൂപയും കളിക്കാനുപയോഗിച്ചിരുന്ന 44 ചീട്ടുകളും പോലീസ് പിടിച്ചെടുത്തു.റെയ്ഡിൽ,സീനിയര്‍ സിവിൽ പോലീസ് ഓഫീസർമാരായ വിജുമോഹന്‍, മുകേഷ് കല്ലന്‍, സിവിൽ പോലീസ് ഓഫീസർമാരായ അബ്ദുള്‍ ജബ്ബാര്‍ എന്നിവരും ഉണ്ടായിരുന്നു.
No comments
Post a Comment