Header Ads

  • Breaking News

    സർക്കാറിൻ്റെ കനിവുണ്ട്, 108 ൽ വിളിക്കാം, സൗജന്യ ആംബുലൻസ് സേവനം പാനൂരിലുമുണ്ട്.




    ആംബുലൻസ് സർവ്വീസുകൾ അമിതമായ ചാർജ് ഈടാക്കുന്ന പരാതി ഉയരുമ്പോൾ വിളിക്കാം 108ൽ.സർക്കാർ കനിവ് പദ്ധതിയുടെ ഭാഗമായി കൊണ്ടു വന്ന ആംബുലൻസ് സർവ്വീസ് ഉടനെത്തും. ഒരു രൂപ മുടക്കാതെ സർക്കാർ ആശുപത്രികളിലേക്ക് രോഗികളെ എത്തിക്കാം നിങ്ങൾക്ക്.പാനൂരിലും 108 ആംബുലൻസ് സർവ്വീസുണ്ട്. 108 ൽ വിളിച്ചാൽ ജില്ല, സ്ഥലം പറഞ്ഞാൽ, ഉടൻ വിളിച്ച നമ്പറിൽ സഹായവുമായി ആംബുലൻസ് പൈലറ്റ് വിളിക്കും. ആംബുലൻസിൽ പൈലറ്റ്, ഒരു ഇഎംടി (എമർജൻസി മെഡിക്കൽ ടെക്നീഷ്യൻ ) എന്നിവരും സഹായത്തിനുണ്ടാകും. വാഹനപകടം തുടങ്ങി അടിയന്തിര ഘട്ടത്തിലെല്ലാം 108 നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.പാനൂരിൽ രാവിലെ 8 മുതൽ രാത്രി 8 വരെയാണ് സേവനം.ഇത് 24 മണിക്കൂറാക്കി മാറ്റണം എന്നാവശ്യവും ശക്തമാണ്.കൂത്തുപറമ്പ്, തലശേരി എല്ലാ 24 മണിക്കൂർ 108 ആംബുലൻസ് സൗകര്യവും ലഭ്യമാണ്.

    No comments

    Post Top Ad

    Post Bottom Ad