ജില്ലാ കേരളോത്സവം നവംബർ 10 മുതൽ പിലാത്തറയിൽ
കണ്ണൂർ : ജില്ലാപഞ്ചായത്തും സംസ്ഥാന യുവജനക്ഷേമ ബോർഡും സംയുക്തമായി സംഘടിപ്പിക്കുന്ന ജില്ലാ കേരളോത്സവം നവംബർ 10 മുതൽ 12 വരെ പിലാത്തറയിൽ നടക്കും. ഇതിനായുള്ള സംഘാടക സമിതി രൂപീകരണയോഗം പിലാത്തറ ലാസ്യ കോളജ് ഓഡിറ്റോറിയത്തിൽ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യ ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാനായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യ, വൈസ് ചെയർമാനായി ചെറുതാഴം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. ശ്രീധരൻ, വർക്കിംഗ് ചെയർമാനായി ജില്ലാപഞ്ചായത്തംഗം സി.പി. ഷിജു, ജനറൽ കൺവീനറായി ജില്ലാപഞ്ചായത്ത് സെക്രട്ടറി എ.വി. അബ്ദുൾ ലത്തീഫ് എന്നിവരെ തെരഞ്ഞെടുത്തു. ഒമ്പത് സബ് കമ്മിറ്റികളെയും യോഗത്തിൽ തെരഞ്ഞെടുത്തു. 66 മത്സരയിനങ്ങളിലായി 2500 ഓളം കലാകാരന്മാർ കേരളോത്സവത്തിന്റെ ഭാഗമാകും.
No comments
Post a Comment