ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി 17കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസ്: സംഭവത്തില്‍ 4 പ്രതികള്‍ കുറ്റക്കാര്‍
കോഴിക്കോട്: കോഴിക്കോട് ജാനകിക്കാടില്‍ ജ്യൂസില്‍ മയക്കുമരുന്ന് നല്‍കി 17കാരിയെ കൂട്ട ബലാത്സംഗം ചെയ്ത കേസില്‍ നാല് പ്രതികളും കുറ്റക്കാരെന്ന് കോടതി. നാദാപുരം പോക്‌സോ കോടതിയാണ് നാലു പ്രതികളും കുറ്റക്കാരെന്ന് കണ്ടെത്തിയത്. ഉച്ചക്ക് ശേഷം കോടതി വിധി പ്രസ്താവന നടത്തും. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി കൂട്ട ബലാത്സംഗം ചെയ്‌തെന്നാണ് പരാതി. 2021 സെപ്തംബറിലാണ് കേസിനാസ്പദമായ സംഭവം. പ്രതികളായ സായൂജ് , ഷിബു , രാഹുല്‍ , അക്ഷയ് എന്നിവരെയാണ് കുറ്റക്കാരായി കണ്ടെത്തിയത്. കുറ്റ്യാടി പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം നടത്തിയത്. കായക്കൊടി, കുറ്റ്യാടി സ്വദേശികളാണ് പ്രതികള്‍.
വിനോദ സഞ്ചാര കേന്ദ്രം കാണിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പ്രതികള്‍ പെണ്‍കുട്ടിയെ കോഴിക്കോട് ജാനകിക്കാടിലേക്ക് കൊണ്ടുവരുകയായിരുന്നു. സുഹൃത്താണ് പെണ്‍കുട്ടിയെ കൊണ്ടുപോയത്. ജാനകിക്കാട് വിനോദ സഞ്ചാര കേന്ദ്രത്തില്‍ എത്തിച്ചശേഷം ജ്യൂസില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കുകയും തുടര്‍ന്ന് കൂട്ട ബലാത്സംഗത്തിനിരയാക്കുകയുമായിരുന്നു. പീഡന വിവരം പുറത്തുപറഞ്ഞാല്‍ കൊന്നുകളയുമെന്ന് പ്രതികള്‍ പെണ്‍കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പീഡനശേഷം യുവതിയെ ബന്ധുവീടിന് സമീപം ഇറക്കിയശേഷം യുവാക്കള്‍ രക്ഷപ്പെടുകയായിരുന്നു.
No comments
Post a Comment