Friday, January 24.

Header Ads

  • Breaking News

    വീട്ടിൽ ഉറങ്ങുകയായിരുന്ന 19 കാരനെ വെട്ടിക്കൊന്നു; കൊലപാതകം യൂട്യൂബ് പ്രശസ്തിയുടെ പേരിലെന്ന് കുടുംബം


    Bihar-man-killed-while-sleeping-at-home

    വീട്ടിൽ ഉറങ്ങുകയായിരുന്ന 19 കാരനെ വെട്ടിക്കൊന്നു. ബീഹാറിലെ നളന്ദയിലാണ് സംഭവം. വീട്ടിൽ അതിക്രമിച്ച് കയറി യുവാവിനെ മൂർച്ചയുള്ള ആയുധം കൊണ്ട് ആക്രമിച്ച ശേഷം അക്രമി ഓടി രക്ഷപ്പെടുകയായിരുന്നു. യൂട്യൂബ് പ്രശസ്തിയുടെ പേരിലാണ് കൊലപാതകമെന്ന് കുടുംബം ആരോപിച്ചു. ഹരാധൻ എന്ന 19 കാരനാണ് കൊല്ലപ്പെട്ടത്. പിതാവിന്റെ മരണശേഷം അമ്മയെയും രണ്ട് സഹോദരിമാരെയും നോക്കിയിരുന്നത് ഹരാധനാണ്. ട്യൂഷനും യൂട്യൂബ് വീഡിയോകളിൽ നിന്നുള്ള വരുമാനവും കൊണ്ടാണ് കുടുംബം കഴിഞ്ഞിരുന്നത്. പന്ത്രണ്ടാം ക്ലാസ് പാസായ ശേഷം ബിരുദത്തിന് പഠിക്കുകയായിരുന്നു ഹരാധൻ. വെള്ളിയാഴ്ച രാത്രി സഹോദരന്റെ മുറിയിലെ ഫാൻ അണയ്ക്കാൻ സഹോദരി എഴുന്നേറ്റപ്പോഴാണ് രക്തത്തിൽ കുളിച്ചുകിടക്കുന്ന നിലയിൽ മൃതദേഹം കണ്ടത്. പെൺകുട്ടിയുടെ നിലവിളി കേട്ട് വീട്ടുകാരും അയൽക്കാരും ഓടിയെത്തി. വിവരം ലഭിച്ചയുടൻ പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. കഴുത്ത് ഉൾപ്പെടെ തലയുടെ വിവിധ ഭാഗങ്ങളിൽ മൂർച്ചയേറിയ ആയുധം കൊണ്ടുള്ള പരിക്കുകൾ ഉണ്ടെന്ന് പൊലീസ്. ഉറങ്ങിക്കിടന്ന വീട്ടിലെ മറ്റ് അംഗങ്ങൾ പോലും അറിയാത്ത വിധത്തിലാണ് ക്രിമിനലുകൾ കൊലപാതകം നടത്തിയത്. ഡോഗ് സ്‌ക്വാഡിനെയും എഫ്‌എസ്‌എൽ ടീമിനെയും വിളിച്ചിട്ടുണ്ടെന്നും രാഹുയി പൊലീസ് സ്‌റ്റേഷൻ ഇൻ ചാർജ് അമിത് കുമാർ പറഞ്ഞു.


    No comments

    Post Top Ad

    Post Bottom Ad