പാകിസ്താനെ എറിഞ്ഞൊതുക്കി ഇന്ത്യ; വിജയലക്ഷ്യം 192
മധ്യ ഓവറുകളിലെ മികച്ച പ്രകടനത്തിലൂടെ പാകിസ്താനെ പിടിച്ചുകെട്ടിയ ഇന്ത്യയ്ക്ക് 192 റണ്‍സ് വിജയലക്ഷ്യം. ബൗളര്‍മാരുടെ മികച്ച പ്രകടനവും ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ നിര്‍ണായക ബൗളിങ് മാറ്റങ്ങളുമാണ് നിര്‍ണായകമായത്. ടോസ് നേടി പാകിസ്താനെ ബാറ്റിങ്ങിനയച്ച ഇന്ത്യ അവരെ 42.5 ഓവറില്‍ 191 റണ്‍സിന് പുറത്താക്കി. ഓപ്പണര്‍മാര്‍ നല്‍കിയ ഭേദപ്പെട്ട തുടക്കവും പിന്നീട് പ്രതീക്ഷ നല്‍കിയ ബാബര്‍ അസം – മുഹമ്മദ് റിസ്വാന്‍ കൂട്ടുകെട്ടും മാത്രമാണ് പാകിസ്താന് ആകെ ആആശ്വസിക്കാനുള്ളത്. ആവേശം കാണിക്കാതെ ബാറ്റുവീശിയ ബാബർ റിസ്വാൻ കൂട്ടുകെട്ട് സന്ദർശകരെ മികച്ച ടോട്ടലിലെത്തിക്കുമെന്ന് കരുതിയെങ്കിലും സിറാജും ബുംറയും ഇരുവരെയും വീഴ്ത്തിയതോടെ കളി മാറി. 58 പന്തിൽ നിന്ന് ഏഴ് ബൗണ്ടറി സഹിതമാണ് ബാബറിന്റെ ഇന്നിങ്‌സ്. 69 പന്തിൽനിന്ന് ഏഴു ബൗണ്ടറിയോടെയാണ് റിസ്‌വാന്റെ 49. പനി മൂലം ആദ്യ രണ്ടു മത്സരത്തിൽ ഇല്ലാതിരുന്ന ശുഭ്മാൻ ഗില്ലിനെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ടീം പ്രഖ്യാപിച്ചത്. ഇഷാൻ കിഷനാണ് പുറത്തായത്.
No comments
Post a Comment