2 വയസ്സായിട്ടില്ല, ഒറ്റയടിക്ക് ഓർത്തുവെച്ചത് 205 വാക്കുകൾ, ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടം നേടി ഇഷാൻവിയ.
പാലക്കാട്: രണ്ട് വയസ്സ് തികയും മുന്‍പ് ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സിൽ ഇടംപിടിച്ച ഒരു കുരുന്നുണ്ട് പാലക്കാട് മുതലമടയിലെ ഇഷാൻവിയ. കുറുമ്പിക്ക് പ്രായം രണ്ടാവുന്നതേയുള്ളൂ. കയ്യിലുള്ളത് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് മെഡൽ. ഈ ചെറു പ്രായത്തിൽ നിറങ്ങളും ചിത്രങ്ങളും വസ്തുക്കളും അടക്കം ഇഷാൻവിയ തെറ്റാതെ പറഞ്ഞത് 205 വാക്കുകളാണ്. ഒരു വയസ്സും എട്ട് മാസവുമായപ്പോഴാണ് റെക്കോര്‍ഡ് നേടിയത്. "10 മാസം ആയപ്പോഴേക്കും കുഞ്ഞ് സംസാരിക്കുമായിരുന്നു. അച്ഛാ എന്നൊക്കെ വ്യക്തമായി പറയുമായിരുന്നു. അതിനിടെയാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിനെ കുറിച്ച് കേട്ടത്. അങ്ങനെ ഈ റെക്കോര്‍ഡിന് ശ്രമിച്ചു. ആദ്യം അയച്ചപ്പോള്‍ തന്നെ ഓകെ ആയി ഇപ്പോള്‍ പൊതുവിജ്ഞാനമൊക്കെ പഠിപ്പിക്കുന്നുണ്ട്"- അമ്മ ശോഭിക പറഞ്ഞു
No comments
Post a Comment