സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്നു; 2016 ൽ റിപ്പോർട്ട് ചെയ്തത് 283 കേസുകൾ; ഈ വർഷം ഇതിനോടകം ലഭിച്ചത് 960 പരാതികൾ
സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങൾ പെരുകുന്നു. 2016 മുതൽ 2023 വരെയുള്ള കണ്ക്ക് അനുസരിച്ച് കേസുകളുടെ എണ്ണത്തിൽ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. ലോൺ ആപ്പ്, ഓൺലൈൻ ജോബ്, ബാങ്ക് അക്കൗണ്ട് കയ്‌വശപ്പെടുത്തിയുള്ള തട്ടിപ്പ് എന്നിവയാണ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്. അഭ്യസ്തവിദ്യരായ യുവതീ യുവാക്കളാണ് ഏറ്റവും കൂടുതൽ തട്ടിപ്പിന് ഇരയാകുന്നത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് മരണ നിരക്കും കൂടുതലാണ്.
സംസ്ഥാനത്ത് ദിനം പ്രതി സൈബർ കുറ്റ കൃത്യങ്ങൾ വർദ്ധിക്കുകയാണ്. ചീറ്റിങ്ങ് കേസുകളും,സാമ്പത്തിക തട്ടിപ്പുകളുമാണ് കഴിഞ്ഞ ഒരു വർഷത്തിന് ഇടയിൽ വർദ്ധിച്ചിരിക്കുന്നത്. 2016ൽ 283 സൈബർ കുറ്റകൃത്യങ്ങളാണ് സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്തത്. 2017 ൽ അത് 320 ആയി ഉയർന്നു. 2018 ൽ 340 കേസുകൾ റിപ്പോർട്ട് ചെയ്തു. എന്നാൽ തൊട്ടടുത്ത വർഷം 2019ൽ സൈബർ കുറ്റകൃത്യങ്ങളിൽ നേരിയ കുറവ് രേഖപ്പെടുത്തി 307 ആയി. 2020 ൽ 426 കേസുകളും 2021ൽ 626 കേസുകളും റിപ്പോർട്ട് ചെയ്തു. 2022ൽ 815 കേസുകളും 2023 ഓഗസറ്റ് മാസം വരെയുള്ള കണക്ക് പ്രകാരം 960 കേസുകളുമാണ് റിപ്പോർട്ട് ചെയ്തത്.
അംഗീകാരമില്ലാത്ത ലോൺ ആപ്പ് കേസുകളാണ് കൂടുതൽ റിപ്പോർട്ട് ചെയ്യുന്നത്.ഇത്തരം ചതിളിൽ പെട്ടാൽ ഉടൻ തന്നെ സൈബർ സെല്ലുമായി ബന്ധപ്പെട്ടാൽ പ്രശ്‌ന പരിഹാരം ഉണ്ടാകും.കൂടാതെ കെ.എസ്.ബിയുടെ പേരിൽ,ഒയലെക്‌സിൻറ പേരിൽ എല്ലാം ഇത്തരം തട്ടിപ്പുകൾ പെരുകുകയാണ്.കഴിഞ്ഞ ദവസം കോഴിക്കോട് സ്വദേശിയായ ബിസിനസ്സുകാരന് മൂന്ന് കോടിയിലധികം രൂപയാണ് നഷ്ടമായത്.
No comments
Post a Comment