Header Ads

  • Breaking News

    വൈഗ അന്താരാഷ്ട്ര ശിൽപ്പശാല 2024: ലോഗോ ക്ഷണിച്ചു



    വൈഗ അന്താരാഷ്ട്ര ശിൽപ്പശാലയുടെയും കാർഷിക പ്രദർശനങ്ങളുടെയും പ്രചരണാർത്ഥം ലോഗോ തയ്യാറാക്കാൻ പൊതുജനങ്ങളിൽ നിന്ന് എൻട്രികൾ ക്ഷണിച്ചു. മത്സരാടിസ്ഥാനത്തിൽ ഫാം ഇൻഫോർമേഷൻ ബ്യൂറോയാണ് പൊതുജനങ്ങളിൽ നിന്ന് ലോഗോ തയ്യാറാക്കുന്നതിനുള്ള അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. പിഎൻജി ഫോർമാറ്റിലാണ് ലോഗോ തയ്യാറാക്കേണ്ടത്. ഒക്ടോബർ 18-ന് വൈകിട്ട് 3 മണി വരെയാണ് ലോഗോ തയ്യാറാക്കാനുള്ള സമയപരിധി.

    ഫാം ഇൻഫർമേഷൻ ബ്യൂറോയുടെ piofibtvm@gmail.com എന്ന ഔദ്യോഗിക ഇ-മെയിൽ വിലാസത്തിലേക്കാണ് എൻട്രികൾ അയക്കേണ്ടത്. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോയ്ക്ക് മികച്ച ക്യാഷ് പ്രൈസ് നൽകുന്നതാണ്. കൃഷിവകുപ്പിന്റെ നേതൃത്വത്തിലാണ് വൈഗ 2024 അന്താരാഷ്ട്ര ശിൽപ്പശാല സംഘടിപ്പിക്കുന്നത്. ലോഗോയുമായി ബന്ധപ്പെട്ടുള്ള സംശയനിവാരണത്തിന് 0471-2318186 എന്ന ഫോൺ നമ്പർ മുഖാന്തരം ബന്ധപ്പെടാവുന്നതാണ്.


    No comments

    Post Top Ad

    Post Bottom Ad