ഇസ്രയേലില്‍ നിന്നും എത്തിയ ആദ്യ സംഘത്തിലെ യാത്രക്കാരായ മലയാളികള്‍ ഉച്ചക്ക് 2.25 ന് കൊച്ചിയിലെത്തും
ഓപ്പറേഷന്‍ അജയ്‌യുടെ ഭാഗമായി ഇസ്രയേലില്‍ നിന്നും ഇന്ത്യക്കാരുമായുള്ള ആദ്യ വിമാനം ഡല്‍ഹിയിലെത്തി.രാവിലെ 6 മണിയോടെ പ്രത്യേക വിമാനം ഡല്‍ഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തി. അക 1140 വിമാനത്തില്‍ മലയാളികള്‍ അടക്കം 212 ഇന്ത്യക്കാരാണ് ഉള്ളത്.
മടങ്ങിയെത്തുന്ന മലയാളികളെ സ്വീകരിക്കുന്നതിനും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിക്കുന്നതിനും ആയി, ഡല്‍ഹി വിമാനത്താവളത്തില്‍ കേരള സര്‍ക്കാരിന്റെ ഹെല്‍പ്പ് ഡെസ്‌ക് തുറന്നു.ഡല്‍ഹി കേരള ഹൗസില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. കണ്‍ട്രോള്‍ റൂം നമ്പര്‍: 011 23747079.
ഇസ്രായേലില്‍ നിന്നും കേരളത്തിലേക്ക് മടങ്ങിയെത്താന്‍ ആഗ്രഹിക്കുന്ന മലയാളികള്‍ കേരള ഹൗസിന്റെ വെബ്‌സൈറ്റില്‍ പേര് രജിസ്റ്റര്‍ ചെയ്യാന്‍ സൗകര്യം ഒരുക്കിയിട്ടുണ്ട്. മലയാളി സംഘത്തിന്റെ സ്വീകരണത്തിനായി എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായി കേരള ഹൗസ് റസിഡന്റ് കമ്മീഷണര്‍സൗരഭ് ജെയിന്‍ അറിയിച്ചിരുന്നു.
ഓപ്പറേഷന്‍ അജയ്‌യുടെ ഭാഗമായി ഇസ്രയേലില്‍ നിന്നും എത്തിയ ആദ്യ സംഘത്തിലെ യാത്രക്കാരായ കണ്ണൂര്‍ ഏച്ചൂര്‍ സ്വദേശി അച്ചുത് എം.സി, കൊല്ലം കിഴക്കും ഭാഗം സ്വദേശി ഗോപിക ഷിബു , മലപ്പുറം പെരിന്തല്‍ മണ്ണ മേലാറ്റൂര്‍ സ്വദേശി ശിശിര മാമ്പറം കുന്നത്ത്,മലപ്പുറം ചങ്ങാരംകുളം സ്വദേശി രാധികേഷ് രവീന്ദ്രന്‍ നായര്‍ , ഭാര്യ രസിത ടി.പി എന്നിവരാണ് ഉച്ചകഴിഞ്ഞ് 2.25 ന് കൊച്ചിയിലെത്തുക.
No comments
Post a Comment