റേഷൻ വ്യാപാരികൾക്ക് ഡീലർ കമ്മീഷനായി 26 കോടി; കേന്ദ്രത്തിൽ നിന്ന് ലഭിക്കേണ്ടതിൽ 742 കോടി കുടിശികയെന്ന് മന്ത്രി
തിരുവനന്തപുരം: റേഷന്‍ വ്യാപാരികള്‍ക്ക് ഡീലര്‍ കമ്മീഷനായി 25.96 കോടി രൂപ അനുവദിച്ചെന്ന് മന്ത്രി കെഎന്‍ ബാലഗോപാല്‍. സെപ്തംബര്‍ മാസത്തിലെ കമ്മീഷന്‍ വിതരണത്തിനായാണ് തുക വിനിയോഗിക്കുക. ദേശീയ ഭക്ഷ്യ സുരക്ഷ പദ്ധതി പ്രകാരം കേന്ദ്ര സര്‍ക്കാരില്‍ നിന്ന് ലഭിക്കേണ്ട തുകയില്‍ 742.62 കോടി രൂപ കുടിശികയാണ്. ഈ സാഹചര്യത്തിലും റേഷന്‍ വ്യാപാരികളുടെ കമ്മീഷന്‍ അനുവദിക്കാന്‍ സംസ്ഥാനം തീരുമാനിക്കുകയായിരുന്നെന്ന് മന്ത്രി അറിയിച്ചു.
No comments
Post a Comment