മാലിന്യം കളയുന്നത് കടലിലേക്ക് ; സ്കൂളിന് 27000 രൂപ പിഴ ചുമത്തി
തലശ്ശേരി :- കടലിലേക്ക് മാലിന്യം ഒഴുക്കിയതിന് സ്‌കൂളിന് 27000 രൂപ പിഴ ചുമത്തി. ശുചിത്വ -മാലിന്യ സംസ്കരണ രംഗത്തെ നിയമ ലംഘനങ്ങൾ അന്വേഷിക്കുന്ന ജില്ലാ എൻഫോഴ്സ്മെന്റ് സ്ക്വാഡ് നടത്തിയ പരിശോധനയിൽ തലശ്ശേരി സെന്റ് ജോസഫ്സ് ഹയർ സെക്കണ്ടറി സ്കൂൾ പരിസരത്തു നിന്നും വ്യാപകമായ രീതിയിൽ അറബിക്കടലിലേക്ക് മാലിന്യം നിക്ഷേപിക്കുന്നതായി കണ്ടെത്തുകയായിരുന്നു . ഡിസ്പോസിബിൾ കപ്പുകൾ , പ്ളാസ്റ്റിക് കുപ്പികൾ, വെള്ള കുപ്പികൾ, ബിസ്കറ്റ് കവറുകൾ, കടലാസുകൾ, തുടങ്ങിയ മാലിന്യങ്ങളാണ് കടലിലേക്ക് ഊർന്നിറങ്ങിയ രീതിയിൽ നിക്ഷേപിച്ചിരിക്കുന്നത്. സ്കൂൾ പാചകപ്പുരയിൽ നിന്നുള്ള മലിന ജലവും ഭക്ഷണ അവശിഷ്ടങ്ങളും വാഷ് ബേസിനിൽ നിന്നും , ശുചിമുറിയിൽ നിന്നുമുള്ള മലിനജലവും നേരിട്ട് കടലിലേക്ക് ഒഴുക്കി വിടുന്ന രീതിയിലാണ് കാണപ്പെട്ടത്.
ജൈവ അജൈമാലിന്യങ്ങൾ തരം തിരിക്കാതെ സ്കൂൾ പരിസരത്ത് പലയിടത്തും കൂട്ടിയിട്ട നിലയിലായിരുന്നു. തുടർന്ന് നടത്തിയ പരിശോധനയിൽ സ്കൂൾ കാന്റീനിൽ നിന്നും ഡിസ്പോസിബിൾ കപ്പുകളും സ്ക്വാഡ് കണ്ടെടുത്തു. ജലാശയം മലിനപ്പെടുത്തിയതിന് മുൻസിപ്പൽ ആക്ട് സെക്ഷൻ 340 (എ) പ്രകാരം 25000 രൂപയും ജൈവ അജൈവ മാലിന്യങ്ങൾ തരം തിരിക്കാതെ കൂട്ടിയിട്ടതിന് സെക്ഷൻ 345 പ്രകാരം 2000 രൂപയും. ഉൾപ്പെടെ 27000 രൂപ പിഴ ചുമത്തി നടപടികൾ സ്വീകരിക്കാൻ എൻഫോഴ്സ്മെന്റ് സ്ക്വാഡ് തലശ്ശേരി നഗരസഭയ്ക്ക് നിർദ്ദേശം നൽകി. ഇ.പി സുധീഷിന്റെ നേത്യത്വത്തിലുള്ള ജില്ലാ എന്‍ഫോഴ്സ്മെന്റ് ടീമിനൊപ്പം തലശ്ശേരി നഗരസഭ പബ്ളിക് ഹെൽത്ത് ഇൻസ് പെക്ടർ ദിനേഷ് ഇ യും പങ്കെടുത്തു.
No comments
Post a Comment