Header Ads

  • Breaking News

    ഓപ്പറേഷൻ അജയ്’; ഇന്ത്യക്കാരുമായുള്ള 4-ാം വിമാനം രാവിലെയെത്തും




    ഓപ്പറേഷൻ അജയ് ‘യുടെ ഭാഗമായി ഇസ്രയേലിൽ നിന്നും ഇന്ത്യക്കാരുമായുള്ള നാലാം വിമാനം രാവിലെ ന്യൂഡൽഹി ഇന്ദിര ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തും. അമൃത്സറിൽ നിന്നും പുറപ്പെട്ട സ്‌പൈസ് ജെറ്റ് വിമനമാണ് മടങ്ങി എത്തുന്നത്. 274 യാത്രക്കാരുമായി നാലാം വിമാനം പുറപ്പെട്ടതായി വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍ അറിയിച്ചിരുന്നു. ഇന്നലെ രാത്രി 1.30 ന് ഇന്ത്യക്കാരുമായുള്ള മൂന്നാമത്തെ വിമാനം എത്തിയിരുന്നു. 198 പേരുടെ യാത്ര സംഘത്തിൽ രണ്ട് വയസുള്ള കുഞ്ഞ് ഉൾപ്പെടെ 18 പേർ മലയാളികളുണ്ടായിരുന്നു.അതേസമയം ഗാസയിൽ ഹമാസിനെതിരെ ആക്രമണം ശക്തമാക്കാനൊരുങ്ങിയിരിക്കുകയാണ് ഇസ്രയേൽ. *കൂടുതൽ വാർത്തകൾ അറിയുന്നതിനായി ഗ്രൂപ്പിൽ ജോയിൻ ചെയ്‌യുക* https://chat.whatsapp.com/LNcoNBq8BjVL2NiL1QXLEz കര-വ്യോമ-നാവിക ആക്രമണത്തിന് തയ്യാറെന്ന് ഇസ്രയേൽ സൈന്യം. എതു നിമിഷവും ആക്രമണം തുടങ്ങാൻ ലക്ഷ്യമിട്ടാണ് ത്രിതല ആക്രമണം പ്രഖ്യാപിച്ചത്. വടക്കൻ ഗാസയിലെ ജനങ്ങൾ ഒഴിയണമെന്ന് ആവർത്തിച്ചു മുന്നറിയിപ്പ് നൽകി. ഏതു നിമിഷവും ആക്രമണം ആരംഭിക്കുമെന്ന് ഇസ്രയേൽ മുന്നറിയിപ്പ് നൽകി.



    No comments

    Post Top Ad

    Post Bottom Ad