Header Ads

  • Breaking News

    കോ​ടി​യേ​രി കാ​ൻ​സ​ർ സെ​ന്റ​റി​ന് സ​മീ​പത്ത് വച്ച് മാ​ഹി​യി​ൽ ​നി​ന്ന് ക​ട​ത്താൻ ശ്രമിച്ച 4000 ലി​റ്റ​ർ ഡീ​സ​ൽ പി​ടി​കൂ​ടി; 4.66 ലക്ഷം പിഴയിട്ടു








    കണ്ണൂ​ർ: മാ​ഹി​യി​ൽ​ നി​ന്ന് അ​ന​ധി​കൃ​ത​മാ​യി ക​ട​ത്തു​ക​യാ​യി​രു​ന്ന 4000 ലി​റ്റ​ർ ഡീ​സ​ൽ പി​ടി​കൂ​ടി. 4,66,010 രൂ​പ പി​ഴ​യും നി​കു​തി​യും ഈ​ടാ​ക്കി വി​ട്ട​യ​ച്ചു. ത​ല​ശ്ശേ​രി ജിഎ​സ്ടി എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഓ​ഫീ​സ​ർ സ​ൽ​ജി​ത്തി​ന്റെ നേ​തൃ​ത്വ​ത്തി​ൽ കോ​ടി​യേ​രി കാ​ൻ​സ​ർ സെ​ന്റ​റി​ന് സ​മീ​പ​ത്തു​വെ​ച്ചാ​ണ് നി​കു​തി​ വെ​ട്ടി​ച്ച് ലോ​റി​യി​ൽ ക​ട​ത്തു​ക​യാ​യി​രു​ന്ന ഡീ​സ​ൽ പി​ടി​കൂ​ടി​യ​ത്.

    ജിഎ​സ്ടി സ്ക്വാ​ഡി​ൽ ഇ​ൻ​സ്​​പെ​ക്ട​ർ​മാ​രാ​യ ശ്രീ​ജേ​ഷ്, മ​നീ​ഷ്, അ​നി​ൽ​കു​മാ​ർ, ഡ്രൈ​വ​ർ മ​ഹേ​ഷ് കു​മാ​ർ എ​ന്നി​വ​രു​മു​ണ്ടാ​യി​രു​ന്നു. എ​ട​ക്കാ​ട് ഭാ​ഗ​ത്തേ​ക്ക് ക​ട​ത്തു​ക​യാ​യി​രു​ന്നു ഡീ​സ​ൽ. നി​കു​തി​വെ​ട്ടി​ച്ച് ഇ​ന്ധ​ന​ക്ക​ട​ത്ത് ന​ട​ത്തു​ന്ന​തി​നെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​വു​മെ​ന്ന് എ​ൻ​ഫോ​ഴ്സ്മെ​ന്റ് ഓ​ഫീ​സ​ർ സ​ൽ​ജി​ത്ത് പ​റ​ഞ്ഞു. മാ​ഹി​യി​ൽ​നി​ന്നും ക​ർ​ണാ​ട​ക​യി​ൽ നി​ന്നും ക​ണ്ണൂ​ർ ജി​ല്ല​യി​ലേ​ക്ക് വ്യാ​പ​ക​മാ​യി ഇ​ന്ധ​നം ക​ട​ത്തുന്നുണ്ട്.

    ഇതിനെ​തി​നെ​തി​രെ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് ജി​ല്ല​യി​ലെ പെ​ട്രോ​ളി​യം ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ സെ​പ്റ്റം​ബ​ർ 30-ന് ​പെ​​ട്രോ​ൾ പ​മ്പു​ക​ൾ അ​ട​ച്ചി​ട്ട് പ്ര​തി​ഷേ​ധി​ച്ചി​രു​ന്നു. വി​ൽ​പ​ന നി​കു​തി​യി​ലെ വ്യ​ത്യാ​സം കാ​ര​ണം മാ​ഹി​യി​ൽ പെ​ട്രോ​ളി​ന് ലി​റ്റ​റി​ന് 15 രൂ​പ​യും ഡീ​സ​ലി​ന് 13 രൂ​പ​യും ക​ർ​ണാ​ട​ക​യി​ൽ ഡീ​സ​ലി​ന് എ​ട്ടു രൂ​പ​യും പെ​ട്രോ​ൾ അ​ഞ്ചു രൂ​പ​യും വി​ല​ക്കു​റ​വി​ലാ​ണ് ല​ഭി​ക്കു​ന്ന​ത്.

    No comments

    Post Top Ad

    Post Bottom Ad