കുഞ്ഞുങ്ങൾ വിൽപ്പനയ്ക്ക്! ആൺകുട്ടിക്ക് 5000, പെൺകുട്ടിക്ക് 3000; ഡോക്ടർ പിടിയിൽ
ചെന്നൈ : തമിഴ്നാട്ടിൽ കുട്ടികളെ വിൽക്കുന്ന ഡോക്ടർ പിടിയിൽ. നാമക്കൽ സർക്കാർ ആശുപത്രിയിലെ ഡോക്റ്റർ അനുരാധയും സഹായി ലോകമ്മാളുമാണ് അറസ്റ്റിലായത്. ദരിദ്രരായ ദമ്പതികളിൽ നിന്ന് കുട്ടികളെ വാങ്ങി മറ്റുള്ളവർക്ക് വിൽക്കുകയായിരുന്നുവെന്നാണ് പൊലീസ് കണ്ടെത്തൽ. ആൺകുട്ടിക്ക് 5000 രൂപയും പെൺകുട്ടിക്ക് 3000 രൂപയുമായിരുന്നു നിരക്ക്. രണ്ടു കുട്ടികൾ ഉള്ള മാതാപിതാക്കളെ ഡോക്ടറും സഹായികളും സമീപിച്ചതോടെയാണ് വിവരം പുറത്ത് വന്നത്. പൊലീസ് നടത്തിയ അന്വേഷണത്തിൽ 7 കുട്ടികളെ ഇതു വരെ വിറ്റതായി ഡോക്ടര്‍ സമ്മതിച്ചു. ഡോ. അനുരാധയെ പിരിച്ചുവിടാൻ സർക്കാർ ഉത്തരവിട്ടു. സംസ്ഥാന വ്യാപകമായി അന്വേഷണത്തിന് അഞ്ചംഗ സംഘത്തെയും പൊലീസ് രൂപീകരിച്ചു.
No comments
Post a Comment