Header Ads

  • Breaking News

    70ലേറെ വ്യാജ ലോൺ ആപ്പുകൾ പ്ലേ സ്റ്റോറിൽ നിന്ന് നീക്കി കേരളാ പൊലീസ്




    എഴുപതിൽ പരം വ്യാജ ലോൺ ആപ്പുകൾ പ്ലേയ്‌ സ്റ്റോറിൽ നിന്നും നീക്കം ചെയ്ത് കേരളാ പോലീസ് സൈബർ ഓപ്പറേഷൻ ടീം.72 ലോ​ൺ ആ​പ്പു​ക​ളും ട്രേ​ഡി​ങ്​ ആ​പ്പു​ക​ളും നീ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ഗൂ​ഗി​ളി​നും ഡൊ​മൈ​ന്‍ ര​ജി​സ്ട്രാ​ര്‍ക്കും സൈ​ബ​ര്‍ ഓ​പ​റേ​ഷ​ന്‍ എ​സ്.​പി ഹ​രി​ശ​ങ്ക​ർ നോ​ട്ടീ​സ് ന​ൽ​കിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് നീക്കം ചെയ്തത്.

    അംഗീകൃതമല്ലാത്ത ലോൺ ആപ്പുകൾ ഉപയോഗിച്ച് വായ്പ എടുത്തതിലൂടെ തട്ടിപ്പിന് ഇരയായാൽ 94 97 98 09 00 എന്ന നമ്പറിൽ 24 മണിക്കൂറും പോലീസിനെ വാട്സാപ്പിൽ ബന്ധപ്പെട്ട് വിവരങ്ങൾ കൈമാറാം.

    ടെക്സ്റ്റ്, ഫോട്ടോ, വീഡിയോ, വോയിസ് എന്നിവയായി മാത്രമാണ് പരാതി നൽകാൻ കഴിയുക. നേരിട്ടുവിളിച്ച് സംസാരിക്കാനാവില്ല. തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്താണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.സാമ്പത്തികകുറ്റകൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള സൈബർ പോലീസിന്റെ ഹെൽപ് ലൈൻ ആയ 1930 ലും ഏതു സമയത്തും വിളിച്ച് പരാതി നൽകാവുന്നതാണ്.


    No comments

    Post Top Ad

    Post Bottom Ad