സ്റ്റൈലിഷ് ലുക്കിൽ ബഹിരാകാശത്തേക്ക് യാത്ര ചെയ്യാം! ഫാഷൻ ഡിസൈനർ ബ്രാൻഡായ പ്രാഡയുമായി കൈകോർത്ത് നാസ
കഴിഞ്ഞ ഏതാനും വർഷങ്ങൾ കൊണ്ട് ബഹിരാകാശ സഞ്ചാരികളുടെ വേഷങ്ങളിൽ വലിയ മാറ്റങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ശരീര ചലനത്തിന് അനുയോജ്യമായ തരത്തിൽ ഫ്ലെക്സിബിളായ വസ്ത്രങ്ങളാണ് ഇപ്പോൾ സഞ്ചാരികൾ ഉപയോഗിക്കാറുള്ളത്. അത്തരത്തിൽ, നാസയുടെ ബഹിരാകാശ സഞ്ചാരികൾക്ക് സ്റ്റൈലിഷ് ലുക്കിലുള്ള വസ്ത്രങ്ങൾ ഡിസൈൻ ചെയ്യാൻ ഒരുങ്ങുകയാണ് പ്രമുഖ ആഡംബര ഫാഷൻ ഡിസൈനർ ബ്രാൻഡായ പ്രാഡ. 2025-ലെ നാസയുടെ ചാന്ദ്ര ദൗത്യത്തിനായി പുറപ്പെടുന്ന ബഹിരാകാശ സഞ്ചാരികൾക്ക് ധരിക്കുന്നതിനുള്ള സ്പേസ് സ്യൂട്ടുകളുടെ രൂപകൽപ്പനയിൽ ആഡംബരം ഫാഷൻ ഡിസൈനറായ പ്രാഡയും പങ്കാളികളാണ്.
ആക്സിയം സ്പേസുമായി ചേർന്നാണ് ഇറ്റാലിയൻ ബ്രാൻഡായ പ്രാഡ സ്പേസ് സ്യൂട്ട് രൂപകൽപ്പന ചെയ്യുക. ബഹിരാകാശ സഞ്ചാരികളുടെ വസ്ത്രങ്ങളിൽ പ്രാഡയുടെ വൈദഗ്ധ്യവും, നിർമ്മാണ മികവും പരമാവധി പ്രയോജനപ്പെടുത്താനാണ് ആക്സിയം സ്പേസിന്‍റെ തീരുമാനം. പ്രാഡ ആഡംബര ബ്രാൻഡ് ആയതിനാൽ, ബഹിരാകാശ സഞ്ചാരികളെ ഫാൻസി ലുക്കിൽ കാണുമെന്ന് പ്രതീക്ഷിക്കേണ്ടതില്ലെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്. ബഹിരാകാശ പേടകത്തിന്റെ ഒരു ചെറു രൂപമാണ് സ്പേസ് സ്യൂട്ട്. അതിനാൽ, ഇത്തരം വസ്ത്രങ്ങൾ രൂപകൽപ്പന ചെയ്യുമ്പോൾ ആവശ്യമായ മർദ്ദം, ഓക്സിജൻ, താപനില എന്നിവയെല്ലാം ഉറപ്പുവരുത്തേണ്ടതുണ്ട്.
No comments
Post a Comment