വരുന്നൂ, ഒരു രാജ്യം ഒരു വിദ്യാര്‍ത്ഥി ഐഡി
ഒരു രാജ്യം ഒരു വിദ്യാര്‍ത്ഥി ഐഡി പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി രാജ്യത്തെ സ്‌കൂളുകളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ഒരേ തരം ഐഡന്റിറ്റി കാര്‍ഡുകള്‍ വിതരണം ചെയ്യും. ഓട്ടോമേറ്റഡ് പെര്‍മനന്റ് അക്കാദമിക് അക്കൗണ്ട് രജിസ്ട്രി (APAAR) എന്നറിയപ്പെടുന്ന ‘വണ്‍ നേഷന്‍ വണ്‍ സ്റ്റുഡന്റ് ഐഡി’ സ്‌കീം വിദ്യാര്‍ത്ഥികളുടെ അക്കാദമിക് നേട്ടങ്ങളും പഠനവും ട്രാക്ക് ചെയ്യുന്ന ഒരു ആജീവനാന്ത ഐഡി നമ്പറായിരിക്കുംഇന്ത്യയിലുടനീളമുള്ള സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള ഐഡി കാര്‍ഡില്‍ ക്യുആര്‍ കോഡുണ്ടാകും. കുട്ടിയുടെ അക്കാഡമിക് നേട്ടങ്ങളും കഴിവുകളുമെല്ലാം ഇതിലുള്‍പ്പെടുത്തും. ഇതിനൊപ്പം പരീക്ഷാ ഫലം, സ്‌പോര്‍ട്‌സ്, ഒളിമ്പ്യാഡ് ഫലങ്ങള്‍ എന്നിവയും ഡിജിറ്റലായി സൂക്ഷിക്കും. ഒരു സ്‌കൂളില്‍ നിന്ന് മറ്റൊരു സ്‌കൂളിലേക്ക് വിദ്യാര്‍ത്ഥികള്‍ക്ക് മാറുന്നത് ഈ രീതി എളുപ്പമാക്കുമെന്നാണ് വിദ്യാഭ്യാസമന്ത്രാലയം പറയുന്നത്.പുതിയ സ്‌കീമിലേക്കുള്ള രജിസ്‌ട്രേഷന്‍ രക്ഷിതാക്കളുടെ സമ്മതത്തോടെയാണ് നടക്കുക. ഇതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിക്കാന്‍ സംസ്ഥാനങ്ങളോടും കേന്ദ്ര ഭരണ പ്രദേശങ്ങളോടും കേന്ദ്രം നിര്‍ദേശം നല്‍കി. ഓരോ വിദ്യാര്‍ത്ഥിയുടെയും ആധാര്‍ നമ്പറിനെ അടിസ്ഥാനമാക്കിയാണ് APAAR ഐഡി ഉണ്ടാക്കുക. വിദ്യാര്‍ത്ഥികളുടെ ശേഖരിക്കുന്ന ഡാറ്റ രഹസ്യമായി സൂക്ഷിക്കുമെന്നും രക്ഷിതാക്കള്‍ക്ക് അവര്‍ നല്‍കുന്ന അനുമതി എപ്പോള്‍ വേണമെങ്കിലും പിന്‍വലിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി
No comments
Post a Comment