Header Ads

  • Breaking News

    കെഎസ്എഫ്ഇ സേവനങ്ങൾ ഇനി മൊബൈലിലും! ‘കെഎസ്എഫ്ഇ പവർ’ ആപ്പ് നാളെ ലോഞ്ച് ചെയ്യും



    കെഎസ്എഫ്ഇയുടെ സേവനങ്ങൾ ഇനി മുതൽ മൊബൈലിലും ലഭ്യം. ഇത്തവണ ‘കെഎസ്എഫ്ഇ പവർ’ ആപ്പിനാണ് രൂപം നൽകിയിരിക്കുന്നത്. ആപ്പിന്റെ ഔദ്യോഗിക ലോഞ്ചിംഗ് കർമ്മവും, പുതിയ ചിട്ടി പദ്ധതിയുടെ ഉദ്ഘാടനവും നാളെ രാവിലെ 9:30-ന് തിരുവനന്തപുരം റെസിഡൻസി ടവറിൽ നടക്കുന്ന ചടങ്ങിൽ ധനമന്ത്രി കെ.എൻ ബാലഗോപാലൻ നിർവഹിക്കും. ഗതാഗത വകുപ്പ് മന്ത്രി ആന്റണി രാജുവാണ് ചടങ്ങിന് അധ്യക്ഷത വഹിക്കുന്നത്.

    കെഎസ്എഫ്ഇ പവർ ആപ്പ് ഉപയോഗിച്ച് ഉപഭോക്താക്കൾക്ക് ചിട്ടി മാസത്തവണകൾ ഓൺലൈനായി അടയ്ക്കാൻ കഴിയുന്നതാണ്. ചിട്ടി വിളിക്കാൻ ശാഖാ മാനേജർമാരെ ചുമതലപ്പെടുത്തുന്ന അനുമതി പത്രം നൽകാനും, സ്വന്തം അക്കൗണ്ട് പരിശോധിക്കാനും ഈ ആപ്പിലൂടെ സാധ്യമാകും. അത്യാകർഷകമായ ആനുകൂല്യങ്ങൾ ഉൾപ്പെടുത്തിയ കെഎസ്എഫ്ഇ 2.0 ഡയമണ്ട് ചിട്ടിക്കാണ് ഇത്തവണ രൂപം നൽകിയിരിക്കുന്നത്.

    കെഎസ്എഫ്ഇ ഡയമണ്ട് ചിട്ടി 2.0-ൽ അംഗമാകുന്ന 30 പേർ വരുന്ന ഓരോ ഗ്രൂപ്പിലും ഒരാൾക്ക് 3000 രൂപയുടെ ഗിഫ്റ്റ് ചെക്ക് ഉറപ്പാക്കുന്ന തരത്തിലുളള സമ്മാന പദ്ധതികൾ ഉണ്ട്. ബംപർ സമ്മാനമായി ഒരാൾക്ക് 15 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും, രണ്ടാം സമ്മാനമായി 34 പേർക്ക് 2.5 ലക്ഷം രൂപയുടെ ഡയമണ്ട് ആഭരണങ്ങളും ലഭിക്കും. ആകെ നാല് കോടി രൂപയുടെ സമ്മാനങ്ങളാണ് ഡയമണ്ട് ചിട്ടി 2.0-ൽ ഒരുക്കിയിട്ടുള്ളത്.


    No comments

    Post Top Ad

    Post Bottom Ad