ബസിന് തീപിടിച്ചു, ഓട്ടോഡ്രൈവര്‍മാര്‍ രക്ഷകരായി
ഇന്നലെ രാവിലെ വിളയാങ്കോടാണ് സംഭവം നടന്നത്.
9.10 ന് പയ്യന്നൂരില്‍ നിന്നും കണ്ണൂരിലേക്ക് പോകുന്ന സ്വകാര്യബസ് വിളയാങ്കോട് ബസ്റ്റോപ്പില്‍ ആളെ ഇറക്കുന്നതിനിടെയാണ് ബസിന്റെ ക്യാബിനിനില്‍ നിന്നും പുക ഉയരുന്നത് കണ്ടത്.
പുക കണ്ടതോടെ യാത്രക്കാര്‍ ബസില്‍ നിന്നിറങ്ങി വെപ്രാളപ്പെട്ട് ഓടുകയും ചെയ്തു.
ഇതിനിടെ ഡീസല്‍ പൈപ്പ് പൊട്ടി താഴേക്ക് ഡീസല്‍ വീഴുകയും ബസിനടിയില്‍ റോഡില്‍ തീപിടിക്കുകയും ചെയ്തു.
വിളയാങ്കോട് സര്‍വീസ് നടത്തുന്ന ഓട്ടോഡ്രൈവര്‍ കുളപ്പുറത്തെ കിഴക്കിനിയില്‍ ശ്രീനിവാസന്റെ നേതൃത്വത്തില്‍ റോഡ് നിര്‍മ്മാണ
സ്ഥലത്ത് കൂട്ടിയിട്ട പാഴ്ത്തുണികള്‍ ഉപയോഗിച്ച് ബസിനടിയിലേക്ക് കയറിയി തീജ്വാലകള്‍ക്ക് മുകളില്‍ വിരിച്ചാണ് ഓട്ടോഡ്രൈവര്‍മാര്‍ തീയണച്ചത്. വന്‍ ദുരന്തമാണ് ഇതോടെ ഒഴിവായത്.
No comments
Post a Comment