Header Ads

  • Breaking News

    ഓൺലൈൻ വാഹന വിൽപ്പന തട്ടിപ്പ് വ്യാപകമാകുന്നു: മുന്നറിയിപ്പ് നൽകി പോലീസ്



    തിരുവനന്തപുരം: ഓൺലൈൻ വാഹന വിൽപ്പന തട്ടിപ്പ് വ്യാപകമാകുന്ന സാഹചര്യത്തിൽ മുന്നറിയിപ്പ് നൽകി പോലീസ്. സെക്കൻഡ് ഹാൻഡ് വാഹന വിപണി സോഷ്യൽ മീഡിയ സൈറ്റുകളിലും ഓൺലൈൻ ഷോപ്പിംഗ് സൈറ്റുകളിലും പ്രചാരമാർജിച്ചു വരികയാണ്. ഒപ്പം തട്ടിപ്പുകളും കൂടിവരുന്നുവെന്ന് പോലീസ് അറിയിച്ചു.

    വാഹനത്തിന് വിപണിയിലുള്ള മൂല്യത്തേക്കാൾ കുറഞ്ഞ വില പരസ്യത്തിൽ നൽകി ആൾക്കാരെ ആകർഷിക്കുന്നതാണ് രീതി. വാഹനങ്ങളുടെ ഫോട്ടോ അല്ലെങ്കിൽ വീഡിയോ കണ്ടു വാഹനം വാങ്ങാൻ തീരുമാനിക്കുന്നവരെ തട്ടിപ്പുകാർ കബളിപ്പിക്കുന്നു. വാഹനത്തിന്റെ ഫോട്ടോയും വീഡിയോയും അയച്ചു തരികയും ഓൺലൈൻ പണം ഇടപാടിലൂടെ അഡ്വാൻസോ മുഴുവൻ തുകയോ നൽകാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.

    കുറഞ്ഞ വിലയായതിനാൽ വാഹനം മറ്റൊരാൾ വാങ്ങിയേക്കും എന്നു ഭയന്ന് ആൾക്കാർ പണം അയച്ചു നൽകുന്നു. പണം ലഭിച്ചു കഴിയുമ്പോൾ ഫോൺ നമ്പർ പ്രവർത്തനരഹിതമാവുകയും പണം നഷ്ടമാവുകയും ചെയ്യുന്നു. അല്ലെങ്കിൽ ഫോട്ടോയിൽ കണ്ടതിൽ നിന്നും തികച്ചും വ്യത്യസ്തമായതോ മൂല്യം കുറഞ്ഞതോ തകരാർ സംഭവിച്ചേതോ ആയ വാഹനങ്ങൾ ലഭിക്കുകയും ചെയ്യാറുണ്ട്. പരസ്യം നൽകിയ ആളെ ഫോണിൽ ബന്ധപ്പെടാൻ കഴിയാതെ വരികയും ചെയ്യുന്നുവെന്ന് പോലീസ് ചൂണ്ടിക്കാട്ടി.

    വാഹനങ്ങൾ നേരിൽ കണ്ടതിൽ കണ്ടു പരിശോധിച്ചതിനുശേഷം മാത്രം പണം നൽകുക എന്നുള്ളതാണ് തട്ടിപ്പിൽ നിന്നു രക്ഷപ്പെടാനുള്ള വഴി. തട്ടിപ്പിനിരയായാൽ ഉടൻ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ പരാതി നൽകുക. 1930 എന്ന സൈബർ പോലീസ് ഹെൽപ്പ് ലൈൻ നമ്പറിലും പരാതി നൽകാമെന്ന് പോലീസ് അറിയിച്ചു.

    No comments

    Post Top Ad

    Post Bottom Ad