ത്രെഡ്‌സിലെ പോസ്റ്റുകൾ ഇനി എഡിറ്റ് ചെയ്യാം! ഉപഭോക്താക്കളെ കയ്യിലെടുക്കാൻ പുതിയ ഫീച്ചറുമായി മെറ്റ എത്തുന്നു
മാസങ്ങൾക്കു മുൻപ് മെറ്റ പുതുതായി പുറത്തിറക്കിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമാണ് ത്രെഡ്സ്. ആദ്യ ഘട്ടത്തിൽ നിരവധി ഉപഭോക്താക്കളെ ഒറ്റയടിക്ക് നേടാൻ സാധിച്ചിരുന്നെങ്കിലും, പിന്നീട് ഉപഭോക്താക്കളുട എണ്ണം കുത്തനെ ഇടിയുകയായിരുന്നു. അതിനാൽ, ഉപഭോക്താക്കളെ പിടിച്ചുനിർത്താൻ ത്രെഡ്സിൽ പുതിയ മാറ്റങ്ങൾ അവതരിപ്പിക്കാനാണ് മെറ്റയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ത്രെഡ്സിൽ എഡിറ്റ് ഫീച്ചറാണ് പുതുതായി എത്തുന്നത്. പോസ്റ്റ് പങ്കുവെച്ച് 5 മിനിറ്റ് കഴിയുന്നതുവരെ എത്ര തവണ വേണമെങ്കിലും എഡിറ്റ് ബട്ടൺ ഉപയോഗിച്ച് പോസ്റ്റുകൾ എഡിറ്റ് ചെയ്യാൻ സാധിക്കും. പോസ്റ്റിനു മുകളിൽ വലത് ഭാഗത്തുള്ള 3 ഡോട്ട് ബട്ടണിൽ എഡിറ്റ് ഓപ്ഷൻ കാണാനാകും.
ത്രെഡ്സിൽ എഡിറ്റ് ബട്ടൺ നൽകിയിട്ടുണ്ടെങ്കിലും, ഹിസ്റ്ററി കാണാനുള്ള സംവിധാനം ഒരുക്കിയിട്ടില്ല. ഇത് ത്രെഡ്സിലെ എഡിറ്റ് ഫീച്ചർ ദുരുപയോഗം ചെയ്യുന്നതിന് ഇടയാക്കിയേക്കുമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ത്രെഡ്സിൽ ഒരു പോസ്റ്റ് പങ്കുവച്ചതിനുശേഷം, അവ ഏതെങ്കിലും തരത്തിൽ വൈറലാകുകയാണെങ്കിൽ ഈ പോസ്റ്റ് ഉടനടി എഡിറ്റ് ചെയ്യാൻ സാധിക്കും. എന്നാൽ, ഹിസ്റ്ററി ഫീച്ചർ ഇല്ലാത്തതിനാൽ ഇതിൽ ആദ്യം പങ്കുവെച്ച പോസ്റ്റ് ഏതെന്ന് കൃത്യമായി തിരിച്ചറിയാൻ സാധിക്കുകയില്ല. ഈ പോരായ്മ ഉടനടി പരിഹരിക്കണമെന്നാണ് ഉപഭോക്താക്കളുടെ ആവശ്യം
No comments
Post a Comment