Header Ads

  • Breaking News

    വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ഇലക്ട്രിക്ക് സ്‌കൂട്ടർ കത്തി നശിച്ചു




     

    തൃശൂർ: വീട്ടിൽ പാർക്ക് ചെയ്തിരുന്ന ഇലക്ട്രിക് സ്‌കൂട്ടർ കത്തി നശിച്ചു. മാള, മണലിക്കാട് സ്വദേശി മെറിൻ കെ സോജന്റെ സ്‌കൂട്ടറാണ് കത്തിനശിച്ചത്. ഇന്ന് രാവിലെ ഏഴരയോടെയായിരുന്നു സംഭവം.

    ടിടിസി വിദ്യാർത്ഥിനിയായ മെറിൻ കോളേജിൽ പോകാൻ ഉപയോഗിച്ചിരുന്നത് ഈ സ്‌കൂട്ടറായിരുന്നു. ഇന്ന് ക്ലാസിൽ പോകാൻ സ്‌കൂട്ടർ എടുക്കുന്നതിന് മുൻപായിരുന്നു അപകടം. രാവിലെ സ്‌കൂട്ടറിൽ നിന്ന് പുകയും കരിഞ്ഞ ദുർഗന്ധവും പുറത്തു വരുന്നത് ശ്രദ്ധയിൽപ്പെട്ടിരുന്നു. ഉടൻ തന്നെ മെറിന്റെ പിതാവ് സോജൻ സ്‌കൂട്ടർ പുറത്തേയ്‌ക്ക് മാറ്റിവെച്ചു.

    തുടർന്ന് സ്‌കൂട്ടറിൽ തീ പടരുകയും ചെയ്തു. തുടർന്ന് വീട്ടുകാർ വെള്ളം ഒഴിച്ച് തീ കെടുത്തുകയായിരുന്നു. സംഭവത്തിൽ സ്‌കൂട്ടർ പൂർണമായും കത്തി നശിച്ചു. ഷോർട്ട് സർക്യൂട്ടാകാം തീപിടിത്തതിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. നേരത്തെ പലയിടങ്ങളിലും സമാനമായ സംഭവങ്ങളുണ്ട്.


    No comments

    Post Top Ad

    Post Bottom Ad